»   » വിവാഹമോചനം: രചന കോടതിയില്‍ എത്തിയെന്ന്

വിവാഹമോചനം: രചന കോടതിയില്‍ എത്തിയെന്ന്

Posted By:
Subscribe to Filmibeat Malayalam

തൃശൂര്‍: നടിയും അവതാരകയുമായ രചന നാരാണന്‍കുട്ടി വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കൗണ്‍സിലിങിനായി കുടുംബകോടതിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍.

ആലപ്പുഴ സ്വദേശിയായ അരുണും രചനയും തമ്മിലുള്ള വിവാഹം നടന്നത് 2011 ജനുവരി 9ന് ആയിരുന്നു. ബന്ധം പിരിയണമെന്ന് കാണിച്ച് 2012 മാര്‍ച്ച് 14ന് ഇവര്‍ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് രചന ഹര്‍ജി നല്‍കിയത്.

Rachana Narayanankutty

കഴിഞ്ഞ ദിവസം കുടുംബകോടതി ജഡ്ജി പികെ ഭഗവത് സിങ്ങിന്റെ മുന്നില്‍ രചനയ്‌ക്കൊപ്പം അരുണും കൗണ്‍സിലിങ്ങിന് എത്തിയിരുന്നുവത്രേ.

അടുത്തിടെ ചില ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട രചനയുടെ വിവാഹചിത്രങ്ങള്‍ ഏതാനും നാളുകളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ ജയറാമിനൊപ്പമാണ് രചന ആദ്യമായി നായികയായി അഭിനയിച്ചത്. മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയിലൂടെയാണ് രചന ജനപ്രിയയായത്.

English summary
Reports says that Actress Rachana Narayanankutty, who had filed a divorce petition, appeared before family court Thrissur.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam