twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ യോഗത്തിലെ ഇരിപ്പ് വിവാദം, മറുപടിയുമായി രചന നാരായണന്‍കുട്ടി, കുറിപ്പ് വൈറല്‍

    |

    ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ. എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞായിരുന്നു രചന നാരായണന്‍കുട്ടിയുടെ കുറിപ്പ് തുടങ്ങുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി മാറുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

    ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു .

    വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നുമായിരുന്നു രചന നാരായണന്‍കുട്ടി കുറിച്ചത്. മോഹന്‍ലാല്‍, സിദ്ദിഖ്, ഇടവേള ബാബു, ടിനി ടോം, ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ്, ബാബുരാജ് ഇവരെല്ലാം നില്‍ക്കുകയും ഹണി റോസിനൊപ്പം താനും ഇരുന്നുള്ള ഫോട്ടോയുമായിരുന്നു രചന പോസ്റ്റ് ചെയ്തത്.

    Rachana

    ഈ വിവാദത്തിനു മറുപടി കൊടുക്കാതിരിക്കലാണ് ഉചിതം. ഒരു പ്രോഗ്രാം ആകുമ്പോൾ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് ചിലപ്പോൾ ഇരുന്നാലും ഇരിപ്പുറക്കില്ല. അവർ നിന്നും നടന്നും സ്റ്റേജിന്റെ സൈഡിൽ നിന്നുമെല്ലാം പ്രോഗ്രാം complete ചെയ്യും. അതിന്റ ഇടയ്ക്കു ആരോ എടുത്ത ഒരു ഫോട്ടോയല്ലേയെന്നുമായിരുന്നു ഒരാളുടെ കമന്‍റ്.

    Recommended Video

    ആ ലൂക്ക് ഒന്ന് കാണട്ടെ ഇക്ക..മാസ്ക് ഒന്ന് മാറ്റുമോ ?മാസ്സ് മറുപടി | FilmiBeat Malayalam

    മധുരപ്രതികാരമാണോ, രചനയുടെ രചന ശൈലിക്ക് അഭിനന്ദനങ്ങള്‍, ഇങ്ങനെയുള്ള ആരോപണങ്ങള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല തുടങ്ങി വ്യത്യസ്തമായ കമന്‍റുകളാണ് പോസ്റ്റിന് കീഴിലുള്ളത്.

    Read more about: rachana narayanankutty
    English summary
    Rachana Narayanankutty's reply about AMMA meeting went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X