»   » രചന നാരായണന്‍കുട്ടി വിവാഹിത?

രചന നാരായണന്‍കുട്ടി വിവാഹിത?

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ അവതാരകയും നടിയുമായ രചന നാരായണന്‍ കുട്ടി വിവാഹിതയാണോ. ആണെന്ന് കാണിയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇന്റര്‍നെറ്റില്‍ കുറച്ചുനാളുകളായി പരക്കുന്നത്. രചന അരുണ്‍ എന്നൊരാളെ വിവാഹം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ വളരെക്കുറച്ച് കാലം മാത്രമേ ഇരുവരും ഒരുമിച്ച് ജീവിച്ചിട്ടുള്ളുവെന്നുമാണ് കേള്‍ക്കുന്നത്.

മറിമായം എന്ന ടിവി സീരിയലിലൂടെ മികച്ച അഭിനയവുമായി എത്തിയ രചന ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ജയറാമിനൊപ്പം ലക്കിസ്റ്റാര്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച രചന, ആമേന്‍, 101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

Rachana Narayanankutty

രചന അവിവാഹിതയാണെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി രചനയുടെ വിവാഹചിത്രങ്ങള്‍ നെറ്റില്‍ പരക്കുകയാണ്. കല്യാണമാലയിട്ട് വരനൊപ്പം നില്‍ക്കുന്ന രീതിയിലുള്ളതാണ് ചിത്രങ്ങള്‍. അരുണ്‍ എന്നായിരുന്നുവത്രേ രചനയുടെ ഭര്‍ത്താവിന്റെ പേര്. പഠനം കഴിഞ്ഞ് രചന അധ്യാപികയായി ജോലിനോക്കുന്നകാലത്താണത്രേ ഈ വിവാഹം കഴിഞ്ഞത്.

വളരെ പെട്ടെന്ന് തന്നെ ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഇപ്പോള്‍ രചന പ്രശസ്തിയിലേയ്ക്കുയര്‍ന്നതോടെ അരുണ്‍ പഴയ ഫോട്ടോകളെല്ലാം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പുറത്തുവിടുകയാണെന്നാണ് കേള്‍ക്കുന്നത്. ഇതുസംബന്ധിച്ച രചന ഇതേവരെ അഭിപ്രായപ്രകടനം നടത്തുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

<center><iframe width="560" height="315" src="http://www.youtube.com/embed/A65zCBCrGlA" frameborder="0" allowfullscreen></iframe></center>

English summary
Actress, Anchor Rachana Narayanankutty's wedding photos spreading on social networking sites

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam