»   » വരനെ കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷേ അറിഞ്ഞതെല്ലാം തെറ്റായിരുന്നു; രചന നാരയണന്‍ കുട്ടി

വരനെ കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷേ അറിഞ്ഞതെല്ലാം തെറ്റായിരുന്നു; രചന നാരയണന്‍ കുട്ടി

Posted By:
Subscribe to Filmibeat Malayalam

2011 ജനുവരിയിലായിരുന്നു രചന നാരയണന്‍കുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പിന്നീട് ഒത്തു പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ 2012 മാര്‍ച്ചില്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു.

അധ്യാപികയായി ജോലി നോക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു രചനയുടെ വിവാഹം. ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. ഏറെ ആലോചിച്ച ശേഷമായിരുന്നുവെങ്കിലും, അറിഞ്ഞതെല്ലാം തെറ്റായിരുന്നു രചന നാരയണന്‍ കുട്ടി പറയുന്നു. തുടര്‍ന്ന് വായിക്കൂ..

വരനെ കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷേ അറിഞ്ഞതെല്ലാം തെറ്റായിരുന്നു

മുമ്പ് റേഡിയോ മാംഗോയില്‍ ആര്‍ജെയായി ജോലി നോക്കുകയായിരുന്നു. അതിന് ശേഷം അധ്യാപികയാകാനുള്ള മോഹം കൊണ്ട് ആര്‍ജെ ജോലി വിട്ട് ഇംഗ്ലീഷ് ടീച്ചറായി.

വരനെ കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷേ അറിഞ്ഞതെല്ലാം തെറ്റായിരുന്നു

ടീച്ചറായി ജോലി നോക്കുമ്പോഴായരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള വിവാഹം നടക്കുന്നത്. ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നുവെങ്കിലും വെറും 19 ദിവസങ്ങള്‍ മാത്രമേ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ..

വരനെ കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷേ അറിഞ്ഞതെല്ലാം തെറ്റായിരുന്നു

2012ലാണ് ഇരുവരും നിയമപരമായി വേര്‍പിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.

വരനെ കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷേ അറിഞ്ഞതെല്ലാം തെറ്റായിരുന്നു

ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകെയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന്. രചന നാരയാണന്‍കുട്ടി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വരനെ കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷേ അറിഞ്ഞതെല്ലാം തെറ്റായിരുന്നു

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് രചന അഭിനയ രംഗത്ത് എത്തുന്നത്. 2001ല്‍ തീര്‍ത്ഥാടനം എന്ന ജയറാം ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് ഒരു ചെറിയ ബ്രേക്ക് എടുത്തതിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. മമ്മൂട്ടി നായകനായ പുതിയ നിയമമാണ് ഇനി പുറത്തിറങ്ങാനുള്ള രചനയുടെ ചിത്രം.

English summary
Rachana nrayanankutty about divource.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam