രചന നാരായണന്‍കുട്ടി ദിലീപിനെ പ്രണയിക്കുന്നു

By Aswathi

സ്വാഭാവികമായ അഭിനയം, നിഷ്‌കളങ്കമായ ചിരി. രചന നാരായണന്‍കുട്ടിയെ വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയാണത്. എന്നിട്ടും സഹനടിയായല്ലാതെ മുന്‍നിരയിലേക്കെത്താന്‍ നടിയ്ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ അതിനൊരു അവസരം വന്നിരിക്കുകയാണ്

ദിലീപിനെ നായികനാക്കി ജീത്തു ജോസഫ് അടുത്തതായി സംവിധാനം ചെയ്യുന്ന 'ലൈഫ് ഓഫ്' ജോസുകുട്ടി എന്ന ചിത്രത്തിലെ നായികയാകുന്നത് രചനയാണന്‍കുട്ടിയാണത്രെ. ദിലീപിനെ പ്രേമിക്കുന്ന കഥാപാത്രമാണ് രചനയ്ക്ക്. പക്ഷെ കഥയില്‍ ഈ പ്രണയത്തിന്റെ അവസാനം വിവാഹമല്ല. അഭിനയിക്കാന്‍ സാധ്യതയുള്ള കഥാപാത്രമാണെന്നാണ് രചന പറഞ്ഞത്.

rachana-narayanankutty

ജീത്തു ജോസഫിന്റെ ഒരുസിനിമയില്‍ അഭിനയിക്കണം എന്ന ഒരു ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ സാധിക്കുന്നതെന്നും രചന പറഞ്ഞു. ദൃശ്യത്തിന്റെ ഓഡിയോ ലോഞ്ചിന്റെ വേദിയില്‍ ഒരു ഡാന്‍സ് അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അന്ന് തൊട്ട് ആഗ്രഹിച്ചതാണ് ജീത്തു ജോസഫിന്റെ ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്ന്. ഇത്രപെട്ടന്ന് അതിനൊരു അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് രചന

തനിക്ക് മുമ്പ് കിട്ടിയതെല്ലാം സഹനടിയുടെ വേഷമായരുന്നു. എന്നാല്‍ അതില്‍ ഞാന്‍ സംതൃപ്തയുമാണ്. കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഡബ്ള്‍ ബാരലി'ല്‍ ഒരു പ്രധാനവേഷം രചനയ്ക്കുമുണ്ട്. രചനയെ കൂടാതെ ലൈഫ് ഓഫ് ജോസുകുട്ടിയില്‍ ജ്യോതി കൃഷ്ണയ്ക്കും ഒരു കീ റോളുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X