പ്രണവ് മോഹന്‍ലാലിന്റെ പ്രണയം റേച്ചല്‍ ഡേവിഡുമായി? ഇരുപത്തിയൊന്നാം നൂറ്റാണ്ട് അതിശയിപ്പിക്കും

ഈ വര്‍ഷം ജനുവരിയിലായിരുന്നു താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ബോക്‌സോഫീസിലും മികച്ച പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. പ്രണവ് നായകനാവുന്ന അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

ഒടുവില്‍ രണ്ടാമത്തെ പ്രണവിന്റെ സിനിമ പ്രഖ്യാപിച്ചിരുന്നു. ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആദിയ്ക്ക് ശേഷം പ്രണവ് അടുത്ത സിനിമയില്‍ അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രത്തില്‍ പ്രണവാണ് നായകനാവുന്നത്. അരുണ്‍ ഗോപി തന്നെയായിരുന്നു വാര്‍ത്ത പുറത്ത് വിട്ടത്.രണ്ടാമതൊരു സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു അരുണ്‍ ഗോപി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ചാന്‍സ് പ്രണവിലേക്ക് എത്തുകയായിരുന്നു. സംവിധാനത്തിനൊപ്പം അരുണ്‍ ഗോപി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്.

പ്രണയകഥയോ?

പ്രണയകഥയോ?

പ്രണയരംഗങ്ങളിൽ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രണവ് തുറന്ന് പറഞ്ഞിരുന്നു. ആദിയിലെ രംഗങ്ങളും അതുപോലെയാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ റോമാന്റിക് ആക്ഷന്‍ ഗണത്തില്‍ ഒരുക്കുന്ന അരുണ്‍ ഗോപിയുടെ സിനിമ പ്രണയകഥയായിരിക്കും പറയാന്‍ പോവുന്നതെന്നാണ് സൂചന. സിനിമയുടെ ഇതിവൃത്തമെന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും അഭ്യൂഹങ്ങള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

 നായികയെ കണ്ടെത്തി

നായികയെ കണ്ടെത്തി

പ്രണവിന്റെ നായികയായി സിനിമയിലേക്ക് പുതുമുഖത്തെ വേണമെന്ന് ആവശ്യവുമായി സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ സിനിമയിലേക്ക് നടിയെ കണ്ടെത്തിയിരിക്കുകയാണ്. മോഡല്‍ റേച്ചല്‍ ഡേവിഡ് നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ഒന്നൊന്നര പ്രണയകഥ

നിലവില്‍ റേച്ചല്‍ വിനീത് ശ്രീനിവാസന്റെ ഒരു ഒന്നൊന്നര പ്രണയകഥ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. തട്ടത്തിന്‍ മറത്ത് പോലെ പ്രണയത്തിന്റെ പുത്തന്‍ ആഘോഷവുമായി എത്തുന്ന സിനിമയാണിതെന്നാണ് സൂചന. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍.

 ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്നു...

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്നു...

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത കന്നിച്ചിത്രമായിരുന്നു രാമലീല. രാമലീലയ്ക്ക് ശേഷം ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലെത്തുന്ന ഏഴാമത്തെ ചിത്രമാണിത്. ആക്ഷപ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയില്‍ പീറ്റര്‍ ഹെയിന്‍ ആണ്് സംഘട്ടനം ഒരുക്കുന്നത്. അഭിനന്ദ് രാമാനുജന്‍ ആണ് ഛായഗ്രഹണം. സംഗീതം ഗോപി സുന്ദര്‍ കൈകാര്യം ചെയ്യും.

പ്രണവ് അതിശയിപ്പിക്കും

പ്രണവ് അതിശയിപ്പിക്കും

ആദിയില്‍ പാര്‍ക്കൗര്‍ അഭ്യാസങ്ങളിലൂടെയായിരുന്നു പ്രണവ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. രണ്ടാമത്തെ സിനിമ അതിലും കേമമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് ഒരു സര്‍ഫിംഗില്‍ കഴിവുള്ള ആളുടെ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നും സര്‍ഫിംഗ് പഠനത്തിനായി ഒരു മാസം പ്രണവ് ചെലവഴിച്ചിരുന്നു. കടലിലെ രംഗങ്ങളായതിനാല്‍ ഗോവയില്‍ നിന്നുമായിരിക്കും കൂടുതലും ചിത്രീകരിക്കുന്നത്.

 നവംബറില്‍ റിലീസിനെത്തും..

നവംബറില്‍ റിലീസിനെത്തും..

ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രണവ് വേറിട്ടൊരു ഗെറ്റപ്പിലാണ് സിനിമയിലഭിക്കുന്നത്. നവംബറില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ക്രിസ്തുമസ് റിലീസായി ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഇരുപത്തിയൊന്നാം നൂറ്റാണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X