ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

By Aswathi

ഫഹദ് ഫാസിലും നസ്‌റിയ നസീമും ഇന്ന് (ആഗസ്റ്റ് 21) വിവാഹിതരാകും. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം തിരിച്ച് സെറ്റില്‍ എത്തിക്കൊള്ളാം എന്ന് ഫഹദ് ഫാസില്‍ 'മണിരത്‌നം' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. മണിരത്‌നം കഴിഞ്ഞാല്‍ ഈയൂബിന്റെ പുസ്തകം, ഇവിടെ, ഇസം അങ്ങനെ നീളുന്നു ഫഹദിന്റെ പുതിയ ചിത്രങ്ങള്‍.

ഇതില്‍ 'ഇസം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒരു പുതിയ നടിയെക്കൂടെ ലഭിക്കുന്നു. രാധിക ആപ്‌തേ. വിനോദ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ തനിക്കിഷ്ടമായെന്നും സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങുമെന്നും രാധിക പറഞ്ഞു. ഒരു മലയാള സിനിമയുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണത്രെ രാധിക. താരത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്...

കാത്തിരിക്കുകയാണ്

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

മലയാളത്തില്‍ വളരെ നല്ല സിനിമകളുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ തന്നെ എന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായി കാത്തിരിക്കുകയാണ് ഞാന്‍

രാധികയുടെ ലോകം

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

ഹിന്ദി, മറാത്തി തമിഴ് ചിത്രങ്ങളിലാണ് രാധിക ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇവയില്‍ പലതും വിദേശത്ത് നടന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

 തിരക്കിലാണ്

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 2011 ല്‍ ലണ്ടനില്‍ നിന്ന് മടങ്ങിവന്നതില്‍ പിന്നെ തനിക്ക് തുടര്‍ച്ചയായി സിനമകളുണ്ടായിരുന്നു എന്നും തിരിക്കായിരുന്നു എന്നും താരം പറയുന്നു.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

എനിക്കെന്താണോ തോന്നുന്നത്, അതാണ് ഞാന്‍ ചെയ്യുന്നത്. അല്ലാതെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തന്ത്രമൊന്നുമില്ല. പക്ഷെ ടൈപ്പ് കാസ്റ്റാകാന്‍ താത്പര്യമില്ലെന്നും രാധിക പറഞ്ഞു.

അന്തര്‍ദേശീയം

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

കൂടുതലും അന്തര്‍ദേശീയ സഹ നിര്‍മാണത്തിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും താരം പറയുന്നു.

എന്റര്‍ടൈന്‍മെന്റാണ്

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

എല്ലാ മുഖ്യധാരാ സിനിമകളിലും കാമ്പില്ലെന്നും നേരമ്പോക്കിനു മാത്രമാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നുമാണ് രാധികയുടെ അഭിപ്രായം.

എന്നെ പഠിക്കലാണ്

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

രോഹിത് ബാട്രയുടെ ദി ഫീല്‍ഡ്, ലീന യാദവിന്രെ പര്‍ഛേദ്, കേതന്‍ മെഹ്തയുടെ മഞ്ഹിദി മൗണ്ടന്‍ മാന്‍ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏത് വേഷം അവതരിപ്പിക്കുന്നതിലാണ് നമുക്ക് മികവുള്ളത് എന്ന് മനസിലാക്കാനായി ഇത്തരത്തിലുള്ള വേഷങ്ങളെല്ലാം താന്‍ ചെയ്യാറുണ്ടെന്നും രാധിക പറഞ്ഞു.

നാടകത്തില്‍

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

സിനിമാനടി എന്നതിലുപരിയായി രാധിക ഒരു നാടക നടി കൂടിയാണ്. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാധിക കഴിഞ്ഞ വര്‍ഷം ഗിരീഷ് കര്‍ണ്ണാടിന്റെ 'ബേണ്ട കാലു ഓണ്‍ ടോസ്റ്റ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള 'ഉന്നൈ പുരൈ ഷഹര്‍ ഏക്' എന്ന മറാഠി നാടകത്തില്‍ അഭിനയിച്ചിരുന്നു.

ഇംഗ്ലീഷ് നാടകത്തില്‍

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

വൈകാതെ ലണ്ടനില്‍ ഒരു ഇംഗ്ലീഷ് നാടകത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും നടി വെളിപ്പെടുത്തി.

പുതിയ ചിത്രം

ഫഹദിന്റെ 'ഇസ'ത്തില്‍ രാധിക ആപ്‌തേ

ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന 'ബദ്‌ലാംപൂരാ'ണ് അടുത്ത ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X