രണ്ടാമത്തെ കുഞ്ഞും എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍! ഇത് ദൈവനിയോഗമാണെന്ന് യഷിന്റെ ഭാര്യ
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തിളങ്ങിയ താരമാണ് യഷ്. കന്നഡത്തിലെ റോക്കിങ് സൂപ്പര്‍ സ്റ്റാറിന്റെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. അടുത്തിടെയായിരുന്നു യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ് വീണ്ടും ഗര്‍ഭിണിയായ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്.
യഷിന്റെ ആദ്യത്തെ കണ്‍മണി അയ്‌റയുടെ ഒരു ക്യൂട്ട് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരദമ്പതികള്‍ ഇക്കാര്യം അറിയിച്ചിരുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞുണ്ടാകുന്നതിനെക്കുറിച്ച് രാധിക പണ്ഡിറ്റ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്.

വളരെ പെട്ടെന്ന് തന്നെ രണ്ടു കുട്ടികളുടെ മാതാപിതാക്കളാക്കുക എന്നത് ദൈവ നിയോഗമാണെന്ന് രാധിക പറയുന്നു. ഇത് ഞങ്ങളുടെ വിധിയാണ്. അനുഗ്രഹമാണ്. വീണ്ടും നല്ല ഒരു വാര്‍ത്ത പങ്കുവെക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്. അഭിമുഖത്തില്‍ സംസാരിക്കവേ രാധിക പണ്ഡിറ്റ് തുറന്നുപറഞ്ഞു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2016ലായിരുന്നു യഷിന്റെയും രാധിക പണ്ഡിറ്റിന്റെയും വിവാഹം നടന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കുഞ്ഞായ അയ്റ കടന്നുവന്നത്.


Click it and Unblock the Notifications











