»   » മലയാളികളുടെ പ്രിയപ്പെട്ട റസിയ എവിടെ?

മലയാളികളുടെ പ്രിയപ്പെട്ട റസിയ എവിടെ?

Posted By:
Subscribe to Filmibeat Malayalam

ക്ലാസമേറ്റ്‌സിലെ റസിയയെ പ്രേക്ഷകര്‍ പെട്ടന്ന് മറക്കാന്‍ സാധ്യത കുറവാണ്. ക്ലാസ്‌മേറ്റ്‌സിന് ശേഷം നിരവധി ചിത്രങ്ങളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ക്ലാസ്‌മേറ്റ്‌സിലെ പോലെ അത്ര മികച്ച ഒരു കഥാപാത്രം രാധികയെ തേടിയെത്തിയിട്ടില്ല എന്നതില്‍ സംശയമില്ലാത്ത കാര്യമാണ്. ക്ലാസ്‌മേറ്റ്‌സിലെ റസിയായി അഭിനയിച്ച രാധികയെ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ കാണാനായിരുന്നില്ല. മികച്ച ചിത്രങ്ങളിലും മുന്‍നിര നായികമാര്‍ക്കൊപ്പമാണ് പ്രേക്ഷകര്‍ രാധികയെ കാണാന്‍ ആഗ്രഹിക്കുന്നത്.

ക്ലാസ്‌മേറ്റ്‌സിന് ശേഷം ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും വെള്ളിത്തിരയില്‍ മുഖം കാണിച്ചുക്കൊണ്ടിരുന്ന രാധികയെ രണ്ട് വര്‍ഷമായി കാണാനുമില്ല. 2013ല്‍ പുറത്തിറങ്ങിയ അന്നും എന്നും ചിത്രത്തിലാണ് രാധിക അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് എത്തിയതെങ്കിലും ചിത്രം വന്‍ പരാജയവുമായിരുന്നു. തുടര്‍ന്ന് കാണുക

മലയാളികളുടെ പ്രിയങ്കരി റസിയ എവിടെ?


1992ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലും കനകയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച വിയഗ്നാം കോളനി എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് രാധിക സിനിമയിലേക്ക് എത്തുന്നത്.

മലയാളികളുടെ പ്രിയങ്കരി റസിയ എവിടെ?

അരങ്ങേറ്റ ചിത്രമായ വിയഗ്നാം കോളനിയ്ക്ക് ശേഷം നിരവധി ചിത്രങ്ങളില്‍ രാധിക എത്തിയിട്ടുണ്ട്. എങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് രാധിക പ്രിയങ്കരിയായത്.

മലയാളികളുടെ പ്രിയങ്കരി റസിയ എവിടെ?

ക്ലാസ്‌മേറ്റ്‌സിന് ശേഷം ചെറിയ വേഷങ്ങളിലായി വെള്ളിത്തിരയില്‍ എത്തിയെങ്കിലും, ആ കഥാപാത്രങ്ങളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

മലയാളികളുടെ പ്രിയങ്കരി റസിയ എവിടെ?

രാധികയെ തേടി ഇപ്പോഴും പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാത്ത കൊണ്ടാണ് സിനിമകളുടെ എണ്ണം കുറയുന്നതെന്നാണ് രാധിക നേരത്തെ പറഞ്ഞത്.

മലയാളികളുടെ പ്രിയങ്കരി റസിയ എവിടെ?

2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്ന ചിത്രത്തിലാണ് രാധികയെ അവസാനമായി പ്രേക്ഷകര്‍ കണ്ടത്.

മലയാളികളുടെ പ്രിയങ്കരി റസിയ എവിടെ?

പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. ക്ലാസ്‌മേറ്റസിലെ റസിയയെ പോലെ നല്ല ചിത്രങ്ങളിലൂടെ തിരിച്ചു വരാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.

English summary
She became popular by the character Razia in director Lal Jose's blockbuster movie Classmates.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam