»   » ദിലീപിന്റെ രാഷ്ട്രീയ ഒരുക്കത്തിന് പിന്തുണ നല്‍കി രാധിക ശരത്കുമാര്‍!

ദിലീപിന്റെ രാഷ്ട്രീയ ഒരുക്കത്തിന് പിന്തുണ നല്‍കി രാധിക ശരത്കുമാര്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ലയണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് രാമലീല. ദിലീപ് തന്റെ കരിയറില്‍ ചെയ്യുന്ന വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയാണിത്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഖാദി അണിഞ്ഞ് ഒരു യുവാവിന്റെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. രാമന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാധിക ശരത് കുമാര്‍ പ്രധാന വേഷത്തില്‍

ഇതുവരെ ചിത്രത്തിലെ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. രാധിക ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഒരിടവേളയ്ക്ക് ശേഷം

24 വര്‍ഷങ്ങള്‍ക്ക് ശേഷം നടി രാധിക ശരത്കുമാര്‍ മോളിവുഡിലേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാണിത്. ദിലീപിന്റെ അമ്മ വേഷത്തിലാണ് രാധിക തിരിച്ചെത്തുന്നത്. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം.

സഖാവ് രാഗിണി

രാഷ്ട്രീയത്തില്‍ സജീവമായ സഖാവ് രാഗിണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്. മുകേഷ്, പ്രയാഗ മാര്‍ട്ടിന്‍, സലിം കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോര്‍ജേട്ടന്‍സ് പൂരം

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരമാണ് റിലീസ് കാത്തിരിക്കുന്ന ദിലീപ് ചിത്രം. ജനുവരി 26ന് തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

English summary
Radhika Sarathkumar in Dileep's Ramaleela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam