ദിലീപ് ചിത്രത്തില്‍ ഗണേഷ് കുമാറും റാഫിയും
ദിലീപ് ചിത്രത്തില്‍ കെബി ഗണേഷ് കുമാറും സംവിധായകന്‍ റാഫിയും അഭിനയിക്കുന്നു. റിങ്മാസ്റ്ററിന് ശേഷം ദിലീപിനൊപ്പം ഒന്നിയ്ക്കുകയാണ് റാഫി. പക്ഷേ ചിത്രത്തിന്റെ സംവിധായകനായിട്ടില്ല അഭിനതാവായിട്ട്. മുന്‍ മന്ത്രി കൂടിയായ ഗണേഷ് കുമാറിനാകട്ടെ സിനിമയില്‍ നല്ല വേഷമാണെന്നാണ് അറിയുന്നത്. സുധീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍
ദിലീപും നമിതയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിരതന്നെയുണ്ട്. നമിതയ്ക്ക് പുറമെ മൈഥിലിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുധീഷിന്‍റെ ഞാന്‍ ആരോ മോന്‍ എന്ന ചിത്രതത്തില്ല ഇവര്‍ അഭിനയിക്കുന്നത്. അത് വെറോരു ടീമുമായി ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രമാണെന്നും സുധീഷ്.

സായ് കുമാര്‍, വിനയ പ്രസാദ്, വംശി, സീത, സിദ്ദീഖ്, നെടുമുടി വേണു, നീന കുറുപ്പ് എന്നിവര്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിലീപിന്റെ ജീവിത്തില്‍ വഴിത്തിരിവാകുന്ന കഥാപാത്രമായാണ് മൈഥിലി എത്തുന്നത്.കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. മായമോഹിനി എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി മൈഥിലി അഭിനയിച്ചിരുന്നു. നമിതയും ദിലീപിനൊപ്പം സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications