ഇനിയൊരു റാഫി-മെക്കാര്‍ട്ടിന്‍ ചിത്രം ഉണ്ടാകുമോ?
റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പിരിയുന്നുവെന്ന വാര്‍ത്ത മലയാള സിനിമാപ്രേമികളെയെല്ലാം നിരാശയിലാഴ്ത്തിയിരുന്നു. പുതുക്കോട്ടയിലെ പുതുമണവാളന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍ണി, ദില്ലിവാലാ രാജകുമാരന്‍, പഞ്ചാബിഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, മായാവി, ഹലോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഇരുവരും ഇനി ഒറ്റയ്ക്ക് സഞ്ചരിക്കാനാണ് തീരുമാനം.
മിമിക്രി സ്‌ക്രിപ്റ്റുകള്‍ക്ക് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് ഒരുമിച്ച് ഒരു കോമഡി വീഡിയോ ഒരുക്കി. അത് ക്ലിക്കായതോടെ റാഫി-മെക്കാര്‍ട്ടിന്‍ ടീം പിറന്നു. പിന്നീടാണ് സിനിമയിലേയ്ക്ക് കടക്കുന്നത്. ഇരുപത് വര്‍ഷം നീണ്ടുനിന്ന ആ കൂട്ടുകെട്ട് ഇപ്പോള്‍ പിരിയുകയാണ്.
എന്നാല്‍പലരും പറയുന്നത് പോലെ തങ്ങള്‍ ഈഗോ മൂലമല്ല വേര്‍പിരിയുന്നതെന്ന് റാഫി വ്യക്തമാക്കി. ഒരു കഥ പറയുമ്പോഴും ഒരുക്കുമ്പോഴും ഞങ്ങള്‍ വ്യത്യസ്തമായ ആംഗിളില്‍ നിന്നാണ് ചിന്തിക്കാറുള്ളത്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ഈഗോപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരേ ഇഷ്ടങ്ങളായിരുന്നില്ല. പങ്കുവച്ച കഥകളില്‍ ഒന്നിച്ച് ചെയ്യാന്‍ കഴിയാത്ത കഥകളും ഉണ്ടായിരുന്നു. അവ പൂര്‍ത്തിയാക്കുക എന്നതാണ് ഇനി റാഫിയുടേയും മെക്കാര്‍ട്ടിന്റേയും ദൗത്യം.
എന്നാല്‍ ഇത് എന്നെന്നേയ്ക്കുള്ള ഒരു വേര്‍പിരിയലല്ലെന്നും റാഫി അറിയിച്ചു. ഞങ്ങള്‍ക്ക് ഇഷ്ടമായ കഥകള്‍ ഒത്തുവന്നാല്‍ വീണ്ടും ഒരുമിക്കും. റാഫിയുടെ ഈ വാക്കുകള്‍ ഒരു പ്രതീക്ഷയാണ്. തീയേറ്ററില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന മറ്റൊരു ചിത്രവുമായി ഇരുവരും വീണ്ടുമെത്തുമെന്ന പ്രതീക്ഷ.
ആദ്യ പേജില്‍
റാഫിയും മെക്കാര്‍ട്ടിനും പിരിയുന്നതിന് പിന്നില്‍


Click it and Unblock the Notifications











