നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ല ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍, എന്തുക്കൊണ്ട് ഡിങ്കന്‍, റാഫി പറയുന്നു
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞതോടെ ഡിങ്കമത വികാരം വ്രണപ്പെടുത്തുന്നതാണെന്ന പേരില്‍ ചിത്രം സംഭവിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഉണ്ടാകാത്ത പ്രശ്‌നങ്ങളൊന്നുമില്ല.
മൂന്ന് നാല് ദിവസങ്ങള്‍ ഡിങ്കന്‍ തന്നെ അങ്ങനെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. എന്നാല്‍ ഡിങ്കനെയും ഡിങ്കോയിസ്റ്റുകളെയും ബാധിക്കുന്ന ഒരു ചിത്രമല്ല പ്രൊഫസര്‍ ഡിങ്കനെന്ന് തിരക്കഥാകൃത്ത് റാഫി പറയുന്നു.

ചിത്രത്തില്‍ ദീപാങ്കുരന്‍ എന്ന കഥപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മാജികിന്റെ തലത്തില്‍ ഒരുക്കുന്ന ഒരു കോമഡി ചിത്രം മാത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ദിലീപ് അവതരിപ്പിക്കുന്ന ദീപാങ്കുരന്‍ എന്ന കഥപാത്രം ഒരു മജീഷ്യനായതിനാലാണ് പ്രൊഫസര്‍ ഡിങ്കന്‍ എന്ന പേര് നല്‍കിയതെന്നും റാഫി പറയുന്നു.
malayalam film malayalam movie malayalam cinema actor dileep script writer rafi മലയാളം സിനിമ നടന് ദിലീപ് തിരക്കഥാകൃത്ത് റാഫി


Click it and Unblock the Notifications