ഷാഫിയും ദിലീപും പിന്നെ റാഫിയും
ഷാഫി ചിത്രത്തിനു റാഫി തിരക്കഥയെഴുതുന്നു. നായകന്‍ ദിലീപും. നിര്‍മാണം രജപുത്ര രഞ്ജിത്തും. മേരിക്കുണ്ടൊരു കുഞ്ഞാടിനു ശേഷം ഷാഫിയും ദിലീപും ഒന്നിക്കുന്ന ഈ ചിത്രം മുഴുനീള കോമഡിയാണ്. മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ബെന്നി പി. നായരമ്പലമായിരുന്നു കഥയും തിരക്കഥയും എഴുതിയിരുന്നതെങ്കില്‍ ഇക്കുറി സഹോദന്‍ തന്നെയാണ് ഷാഫിക്കു വേണ്ടി എഴുതുന്നത്. റിങ്മാസ്റ്ററിനു റാഫിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അടുത്തിടെ പുതിയ ചില എഴുത്തുകാരുടെയും സംവിധായകരുടെയും തിരക്കഥയില്‍ അഭിനയിച്ച ദിലിപീന് വേണ്ടത്ര വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. വില്ലാളി വീരന്‍ ആണ് അങ്ങനെ പരാജയപ്പെട്ട ചിത്രം. ഇനി സിദ്ദാര്‍ഥ് ഭരതന്‍, ശ്രീബാല കെ. മേനോന്‍ എന്നിവരുടെ ചിത്രങ്ങളിലാണ് ദിലീപ് അഭിനയിക്കാന്‍ പോകുന്നത്. അതിനു ശേഷമായിരിക്കും ഷാഫി ചിത്രം ചെയ്യുന്നത്.

ദിലീപിനെയും ഷാഫിയെയും സംബന്ധിച്ച് ഈ ചിത്രം നിര്‍ണായകമാണ്. കാരണം ഷാഫിയുടെ അവസാന ചിത്രങ്ങളായ വെനീസിലെ വ്യാപാരി, 101 വെഡ്ഡിങ്‌സ് എന്നിവ വന്‍ പരാജയമായിരുന്നു. ഇതേതുടര്‍ന്നാണ് കൂട്ടുകാരന്‍ ദിലീപിനെ കൂട്ടുപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications











