മമ്മൂട്ടി ചിത്രത്തില്‍ രഗസ്യയുടെ ഗ്ലാമര്‍
തമിഴിലേക്ക് ഉറ്റുനോക്കുകയും അവിടെ കാണുന്ന പ്രവണതകള്‍ അനുകരിക്കുകയും ചെയ്യുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ ഐറ്റം നമ്പരുകള്‍ സാധാരണമായി തീര്‍ന്നിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ പോലും ഐറ്റം നമ്പരുകള്‍ ഒഴിച്ചുകൂടാനാവാത്തതായി തീര്‍ന്നിരിക്കുന്നു.
മമ്മൂട്ടിയുടെ അണ്ണന്‍ തമ്പിയില്‍ ഐറ്റം നമ്പര്‍ ചെയ്യാനെത്തുന്നത് തമിഴിലെ ഗ്ലാമര്‍ താരം രഗസ്യയാണ്. തമിഴില്‍ ഐറ്റം നമ്പരുകളില്‍ പരമാവധി തുണി കുറച്ച് പ്രത്യക്ഷപ്പെടാറുള്ള രഗസ്യയുടെ കിടിലന്‍ പ്രകടനം തന്നെ മമ്മൂട്ടി ചിത്രത്തിലും പ്രതീക്ഷിക്കാം.
മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്- ലക്ഷ്മി റായിയും ഗോപികയും. മമ്മൂട്ടിയും രണ്ട് നായികമാരും ഗാനരംഗത്തില്‍ രഗസ്യയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.
പൊള്ളാച്ചിയില്‍ വച്ച് കഴിഞ്ഞയാഴ്ച ഈ ഗാനരംഗം ചിത്രീകരിച്ചു. ഏപ്രിലില്‍ വിഷുച്ചിത്രമായാണ് അണ്ണന്‍ തമ്പി റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications