രാഘവനും ജിഷ്ണുവും ആദ്യമായി ഒരുചിത്രത്തില്‍
പഴയകാല നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു സിനിമയിലെത്തിയിട്ട് കാലമേറെയായി. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജിഷ്ണുവിന്റെ അരങ്ങേറ്റം. ജിഷ്ണു സിനിമയിലെത്തിയ കാലത്തും അതിനുശേഷവുമെല്ലാം രാഘവനും സിനിമയിലും സീരിയലുകളിലുമെല്ലാമായി സജീവമാണ്. എന്നാല്‍ ഇതുവരെ അച്ഛനും മകനും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല.
ഇപ്പോള്‍ ജിഷ്ണുവിന്റെ അരങ്ങേറ്റം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും മകനും ഒരു ചിത്രത്തില്‍ ഒന്നിയ്ക്കുകയാണ്. ഐ ഫോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ജിഷ്ണവും രാഘവനും ഒന്നിച്ചഭിനയിക്കുന്നത്. കിരണ്‍ ചന്ദ് തിരക്കഥാരചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കുടുംബകഥയാണ് പറയുന്നത്.

ഏഴുപതുകളിലും എണ്‍പതുകളിലും സദാചാരബോധവും ധാര്‍മ്മിക ബോധവുമുള്ളവരാക്കി മക്കളെ വര്‍ത്താന്‍ ശ്രമിച്ച അച്ഛനമ്മമാരുടെയും ഇന്നത്തെക്കാലത്ത് ധാര്‍മികതയെന്തെന്ന് അറിയാതെ വളരുന്ന കുട്ടികളുടെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇപ്പോഴത്തെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ജീവതത്തിലെ മത്സരത്തിനിടെ മറ്റൊന്നിനും സമയമില്ലാതാവുന്നു. ഇവിടെ ഇവരെത്തമ്മില്‍ ബന്ധിപ്പിക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ഈ അവസ്ഥയിലൂന്നുന്ന കഥയായതിനാലാണ് ചിത്രത്തിന് ഐ ഫോണ്‍ എന്ന് പേരിട്ടിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. കിരണ്‍ ചന്ദ് തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
രണ്ട് ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വിനീത്, അശോകന്‍, സുരേഖ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാംഗ്ലൂര്‍, കുളു-മണാലി, മൈസൂര്‍ എന്നിവിടങ്ങളിലായിട്ടാണ് ഐ ഫോണ്‍ ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications











