വിജയശ്രീ മരിച്ചപ്പോള്‍ ഒരു താരത്തേയും അവിടെ കണ്ടില്ല! വെളിപ്പെടുത്തലുമായി രാഘവന്‍!
മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു വിജയശ്രീ. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഇവര്‍. 1974 മാര്‍ച്ച് 21ന് 21ാമത്തെ വയസ്സിലാണ് താരം ആത്മഹത്യ ചെയ്തത്. ഷൂട്ടിങ്ങിനിടയില്‍ താരത്തിന്റെ വസ്ത്രം അഴിഞ്ഞുവീണപ്പോള്‍ സിനിമയുടെ സംവിധായകന്‍ അത് ഷൂട്ട് ചെയ്യുകയും ഈ ദൃശ്യങ്ങള്‍ വെച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തിരുന്നു. വിജയശ്രീ തന്നെ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സംവിധായകന്റെ ഭീഷണിയെത്തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്.
സാധാരണയായി സഹപ്രവര്‍ത്തകരുടെ മരണത്തെക്കുറിച്ച് അറിയുമ്പോള്‍ ചിത്രീകരണം നിര്‍ത്തിവെച്ച് എല്ലാവരും അവിടേക്ക് പോവാറുണ്ട്. എന്നാല്‍ വിജയശ്രീയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മദ്രാസില്‍ വെച്ചായിരുന്നു താന്‍ ഈ വിവരം അറിഞ്ഞതെന്ന് രാഘവന്‍ പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

വിജയശ്രീയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകരാരും വന്നില്ലെന്ന് നടന്‍ രാഘവന്‍ പറയുന്നു. പ്രേംനസീര്‍, അടൂര്‍ ഭാസി, ശ്രീവിദ്യ ഇവരൊക്കെ അന്ന് സെറ്റിലുണ്ടായിരുന്നു. ആ ചിത്രത്തില്‍ തന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് വിജയശ്രീയായിരുന്നു. സെറ്റില്‍ കാര്യങ്ങളെല്ലാം പതിവ് പോലെ നടക്കുകയായിരുന്നു. അന്ന് ഷൂട്ടിന് വരില്ലെന്നും തന്റെ നായികയാണ് മരിച്ചതെന്നും മരണവീട്ടില്‍ പോവുകയാണ് താനെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മരണവീട്ടില്‍ എത്തിയതിന് ശേഷം ഒരു താരത്തേയും താനവിടെ കണ്ടില്ലെന്നും രാഘവന്‍ പറയുന്നു.


Click it and Unblock the Notifications











