പ്രശ്‌നങ്ങള്‍ പരിഹരിച്ച് കാഞ്ചന റീമേക്കില്‍ ലോറന്‍സ് വീണ്ടും! അക്ഷയ്കുമാറിന് നന്ദി പറഞ്ഞ് നടന്‍!

By Midhun Raj

രാഘവേന്ദ്ര ലോറന്‍സിന്റെ കാഞ്ചന സിരീസ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ്. അഭിനേതാവായും നൃത്ത സംവിധായകനായും ശ്രദ്ധ നേടിയ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമ കൂടിയായിരുന്നു കാഞ്ചന. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ മൂന്നാം ഭാഗവും പുറത്തിറങ്ങിയിരുന്നത്. കാഞ്ചന 3യും വലിയ വിജയമായതോടെ സിനിമയുടെ ബോളിവുഡ് റീമേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലോറന്‍സ് സിനിമയില്‍ നിന്നും പിന്മാറിയിരുന്നത്. ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത് തന്നെ അറിയിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ പിന്മാറ്റം. ഇത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചതായി ലോറന്‍സ് തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.

ലക്ഷ്മി ബോംബ്

ലക്ഷ്മി ബോംബ്

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറിനെ നായകനാക്കികൊണ്ടാണ് കാഞ്ചന റീമേക്ക് രാഘവേന്ദ്ര ലോറന്‍സ് എടുക്കുന്നത്. കിയാര അദ്വാനി നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചനും അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലക്ഷ്മി ബോംബ് എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രം വലിയ ക്യാന്‍വാസിലാണ് ബോളിവുഡില്‍ എടുക്കുന്നത്.

 ലക്ഷ്മി ബോംബിന്റെ ഫസ്റ്റ്‌ലുക്ക്

ലക്ഷ്മി ബോംബിന്റെ ഫസ്റ്റ്‌ലുക്ക്

സിനിമ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞ സമയത്താണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി രാഘവേന്ദ്ര ലോറന്‍സ് അറിയിച്ചത്. ലക്ഷ്മി ബോംബിന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സമയത്തായിരുന്നു സംവിധായകന്റെ പിന്മാറ്റം. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്ലുക്ക് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് പുറത്തിറക്കിയതെന്നാണ് സംവിധായകന്‍ പറഞ്ഞത്.

ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍

ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍

മൂന്നാമതൊരാള്‍ വഴിയാണ് ഇക്കാര്യം താന്‍ അറിയുന്നത്. ഒരു സംവിധായകന് തന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത് മറ്റൊരാളില്‍ നിന്നും അറിയേണ്ടി വരുന്നത് വേദനാജനകമായ കാര്യമാണ്. എനിക്ക് ഇത് വളരെ അനാദരവും നിരാശയുമായി തോന്നിപ്പിക്കുന്നു. ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ ഈയൊരു പോസ്റ്റര്‍ ഡിസൈനിലും ഞാന്‍ സംതൃപ്തനല്ല. ഇങ്ങനെ മറ്റൊരു സംവിധായകനും ഇനി സംഭവിക്കരുതെന്നും രാഘവേന്ദ്ര ലോറന്‍സ് മുന്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു

എന്നാലിപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. രാഘവേന്ദ്ര ലോറന്‍സ് തന്നെയായിരുന്നു ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും താന്‍ ഹിന്ദി കാഞ്ചനയിലേക്ക് വീണ്ടും തിരികെ എത്തുകയാണെന്നും രാഘവേന്ദ്ര ലോറന്‍സ് ആരാധകരെ അറിയിച്ചു. നിങ്ങള്‍ ആഗ്രഹിച്ച പോലെ താന്‍ ലക്ഷ്മി ബോംബിലേക്ക് തിരികെ എത്തിയെന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

അക്ഷയ്കുമാര്‍ സാറിന് നന്ദി

അക്ഷയ്കുമാര്‍ സാറിന് നന്ദി

തന്റെ വികാരങ്ങള്‍ മനസിലാക്കിയതിനും പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനും അക്ഷയ്കുമാര്‍ സാറിന് നന്ദി. എന്റെ നിര്‍മ്മാതാവ് ഷബിന ഖാനിനും നന്ദി. എനിക്ക് ബഹുമാനം തരുന്നതിന് ഇരുവരോടും നന്ദി പറയുന്നു, അക്ഷയ്കുമാര്‍ സാറിനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. രാഘവേന്ദ്ര ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് കാണൂ

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X