രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്...

കിരണ്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ആഷിന്‍ കിരണ്‍ നിര്‍മിച്ച് സുജിത് എസ് നായര്‍ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്ര'. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. സുരാജ് വെഞ്ഞാറമൂടിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പേസ്റ്റര്‍ റിലീസ് ചെയ്തത്. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

Raghavettante 16 um Rameshwaram Yatraum

ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഗോപു കിരണ്‍ സദാശിവന്‍, ഛായാഗ്രഹണം - ഗൗതം ലെനിന്‍, സംഗീതം - റോണി റാഫേല്‍ , സംഭാഷണം - സിനു സാഗര്‍, കല- മനോജ് ഗ്രീന്‍വുഡ്‌സ്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ - ഷാജി തിരുമല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ് മുരുകന്‍, സാങ്കേതിക സഹായം - അജു തോമസ്, ഡിസൈന്‍സ് - എസ് കെ ഡി ഡിസൈന്‍ ഫാക്ടറി , പി ആര്‍ ഓ -അജയ് തുണ്ടത്തില്‍.

കാശ്,ഒരു കൊറിയന്‍ പടം, വാക്ക് തുടങ്ങിയ ചിത്രങ്ങളാണ് സുജിത് എസ് നായര്‍ മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ . സുജിത്തും സജിത്തും ചേര്‍ന്ന് സംവിധാനം ചെയ്ത കാശ് -ല്‍ രാജീവ് പിള്ള , ബിനീഷ് കോടിയേരി, ബേസില്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍ . മഖ്ബൂല്‍ സല്‍മാനും മിത്രാ കുര്യനുമായിരുന്നു ഒരു കൊറിയന്‍ പടത്തിലെ നായകനും നായികയും. പ്രണവ് രതീഷ് , പാര്‍വ്വതി രതീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു വാക്ക്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഗോപു കിരണ്‍ സദാശിവന്‍, അറിയപ്പെടുന്ന നര്‍ത്തകനും നടനും കൂടിയാണ്. ചെന്നൈയിലെ അഡയാറില്‍ പ്രവര്‍ത്തിക്കുന്ന 'കിരണ്‍സ് അക്കാഡമി ഓഫ് നാട്യ'യുടെ ഡയറക്ടറാണ് ഗോപു . അദ്ദേഹത്തിന്റെ ഭാര്യ ആഷിന്‍ ഗോപുകിരണും നല്ലൊരു നര്‍ത്തകിയാണ്. ആഗോളപ്രശസ്ത നര്‍ത്തക ദമ്പതികളായ ശാന്ത-ധനഞ്ജയരുടെ പ്രിയ ശിഷ്യരായ ഇവര്‍ ഒരുമിച്ചാണ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നത്.

Read more about: cinema സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X