രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും, സിനിമ ചിത്രീകരണം ആരംഭിച്ചു
കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ' തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും.

രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ് , സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, വിനോദ് കോവൂര്‍, സിനോജ് വര്‍ഗ്ഗീസ്, ഗോപു കിരണ്‍ , അരിസ്റ്റോ സുരേഷ്, നെല്‍സണ്‍, നോബി, ജയകുമാര്‍ , ഷിബു ലബാന്‍, ആറ്റുകാല്‍ തമ്പി , സുനില്‍ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപര്‍ണ്ണ , ലക്ഷ്മി, ആഷിന്‍ കിരണ്‍ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവര്‍ അഭിനയിക്കുന്നു.
കിരണ്‍സ് പ്രൊഡക്ഷന്‍സന്റെ ബാനറില്‍ സുജിത് എസ് നായരാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നിര്‍മ്മാണം - ആഷിന്‍ കിരണ്‍ , എക്‌സി : പ്രൊഡ്യൂസര്‍ - ഗോപുകിരണ്‍ സദാശിവന്‍, ഛായാഗ്രഹണം - ഗൗതം ലെനിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേല്‍ , സംഭാഷണം - സിനുസാഗര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - കെ എം നാസ്സര്‍ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷാജി തിരുമല, നെബു, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനോജ് ഗ്രീന്‍വുഡ്സ്, കോസ്റ്റിയൂം - ശ്രീജിത്ത്, ചമയം - സാഗര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - ഡുഡു ദേവസ്സി, സാങ്കേതിക സഹായം - അജു തോമസ്, ശിവ മുരളി, ഡിസൈന്‍സ് - പ്രമേഷ് പ്രഭാകര്‍ , സ്റ്റില്‍സ് - ഷിജിത്ത്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ . തിരുവനന്തപുരവും രാമേശ്വരവുമാണ് ലൊക്കേഷനുകള്‍.


Click it and Unblock the Notifications