ഞങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്തു! ഒരുമിച്ച് കരഞ്ഞു! അന്‍വര്‍ റഷീദിനെക്കുറിച്ച് രഘുനാഥ് പലേരി
മലയാള സിനിമയിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രഘുനാഥ് പലേരി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടു സജീവമാകുകയാണ് രഘുനാഥ് പലേരി. വിനായകന്റെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തുന്നത്.
സംവിധായകന്‍ അന്‍വര്‍ റഷീദിനെക്കുറിച്ചുളള രഘുനാഥ് പലേരിയുടെ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അന്‍വറുമായുളള സൗഹൃദത്തെക്കുറിച്ചായിരുന്നു രഘുനാഥ് പാലേരി കുറിച്ചത്. ഇവന്‍ എന്റെ അമ്പുവാണെന്ന് സംവിധായകനെക്കുറിച്ച് രഘുനാഥ് പാലേരി പറയുന്നു.

ഫോട്ടോ കടപ്പാട്: സോഷ്യല്‍ മീഡിയ
അന്‍വറിനെ ആദ്യമായി കാണുന്നത് ചെന്നൈയില്‍ വെച്ചാണെന്നും അവന്‍ എടുത്ത കറുപ്പും വെളുപ്പും ഇടകലര്‍ന്ന ചിത്രങ്ങള്‍ ഇപ്പോഴും കാഴ്ചയിലുണ്ടെന്നും അദ്ദേഹം കുറിച്ചു. ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തു, ഒരുമിച്ച് കരഞ്ഞു, എന്റെ കണ്ണീര് അവന്‍ കണ്ടിരുന്നില്ല. അവനെ്റത് ഞാനും. പിന്നീട് കുറെ സിനിമകളുമായി വന്ന് അവന്‍ സ്ഥാനം അടയാളപ്പെടുത്തി.
എന്നില്‍ അത് വലിയ സന്തോഷമുണ്ടാക്കി. ഇപ്പോള്‍ അവന്‍ ട്രാന്‍സ് എന്ന ചിത്രം ചെയ്യുന്നു. തീര്‍ച്ചയായും അത് ലോകത്തെ ഉന്മത്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്‍വര്‍ റഷീദിനെക്കുറിച്ച് രഘുനാഥ് പലേരി കുറിച്ചു.


Click it and Unblock the Notifications











