സിനിമയ്ക്കുള്ളിലെ ലഹരി മാഫിയ! മമ്മൂട്ടിയുടെ നായികയും കന്നഡ നടിയുമായ രാഗിണി കസ്റ്റഡിയില്‍
നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് ശേഷം ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ വലിയ വിവാദമായി കൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ പേരില്‍ മയക്ക് മരുന്ന് കേസ് കൂടി ഉയര്‍ന്ന് വന്നിരുന്നു. പിന്നാലെ നിരവധി സിനിമാ താരങ്ങളും മയക്ക് മരുന്ന ഉപയോഗിക്കുന്നവരായി ആരോപണം വന്നു.
ഇപ്പോള്‍ കന്നഡ സിനിമ ഇന്‍സ്ട്രിയിലും സമാനമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലഹരി മരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ കസ്റ്റടിയിലെടുത്തു. യെലഹങ്കയിലെ ഫ്‌ളാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടിയെ പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടന്നിരുന്നു. നേരത്തെ രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ കേസില്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Recommended Video
ആരോപണങ്ങളില്‍ അര്‍ഥമില്ലെന്നും ലഹരി മാഫിയയുമായി തനിക്ക് യാതൊരു ബന്ധവുമല്ലെന്നും ട്വിറ്ററില്‍ രാഗിണി പോസ്റ്റ് ഇട്ടിരുന്നു. ചോദ്യം ചെയ്യലിന് സമയം നീട്ടി നല്‍കാത്തതിനാല്‍ രാഗിണി ഇന്ന് അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായേക്കും. മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ് രാഗിണി. മോഹന്‍ലാലിന്റെ കാണ്ഡഹാര്‍ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ഫേസ് ടു ഫേസ് എന്ന ചിത്രത്തിലും രാഗിണിയായിരുന്നു നായിക. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷാചിത്രങ്ങളിലും രാഗിണി അഭിനയിച്ചിട്ടുണ്ട്.
അതേ സമയം കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാള്‍ കൂടി അറസ്റ്റിലായതായി സൂചനകളുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുല്‍ ആണിതെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കന്നഡ സിനിമാ മേഖലയിലെ പന്ത്രണ്ടോള പ്രമുഖര്‍ക്ക് കൂടി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന.


Click it and Unblock the Notifications











