മോഹന്‍ലാലിന്റെ രാഗിണി ഇനി സണ്ണി വെയിനിന്റെ കാമുകി
അരുണ്‍ വൈദ്യനാഥ് സംവിധാനം ചെയ്ത പെരുച്ചാഴി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി സിനിമയിലെത്തിയ രാഗിണി നന്ദ്വനി വീണ്ടും മലയാളത്തിലേക്ക് വരുന്നു. ഇത്തവണ നായികയാകുന്നത് സണ്ണി വെയിനിനാണ്.
വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിലൂടെയാണ് രാഗിണിയുടെ രണ്ടാം വരവ്. നടി രമ്യ കൃഷ്ണന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

രമ്യ കൃഷ്ണന്റെയും പ്രതാപ് പോത്തന്റെയും മകളുടെ വേഷമാണ് ചിത്രത്തില്‍ രാഗിണിയ്ക്ക്. ബാംഗ്ലൂര്‍ പഠിക്കുന്ന രാഗിണിയുടെ കഥാപാത്രം ഒരു വേനലവധിയ്ക്ക് കേരളത്തിലെത്തുന്നതും സണ്ണി വെയിനിനെ കണ്ടുമുട്ടന്നതും പ്രണയത്തിലാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. കാസര്‍കോഡ് മുതല്‍ വാഗമണ്‍ വരെയുള്ള റോഡ് യാത്രയും ചിത്രത്തിന്റെ ഗാനരംഗത്തിലുണ്ടാവും. ദേവി അജിത്ത്, സുനില്‍ സുഖദ, അരുണ്‍, ബാലു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
തമിഴില്‍ വിജയ് നായകനായി എത്തിയ തലൈവ എന്ന ചിത്രത്തിലെ വടക്കേഇന്ത്യന്‍ പെണ്‍കുട്ടിയായി അഭിനയിച്ച രാഗിണി അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ സൂപ്പര്‍താരം വിജയിയ്‌ക്കൊപ്പമാണ് അരങ്ങേറ്റമെങ്കില്‍ മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമാണ് രാഗിണിയുടെ അരങ്ങേറ്റം.


Click it and Unblock the Notifications











