വീട്ടുകാര്‍ എതിര്‍ത്തത് കൊണ്ടല്ല അമലയെ ഉപേക്ഷിച്ചത്, കാരണം മറ്റൊന്നാണ്; വെളിപ്പെടുത്തലുമായി റഹ്മാന്‍

By Aswini

എണ്‍പതുകളിലെ യുവ തരംഗമായിരുന്നു റഹ്മാന്‍. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശങ്കറിനുമൊക്കെ ഒപ്പം കളിക്കളത്തില്‍ നിറഞ്ഞു നിന്ന താരം. നാളത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് പ്രേക്ഷകര്‍ വിധിയെഴുതി. എന്നാല്‍ റഹ്മാന്റെ വിധി മറ്റൊന്നായിരുന്നു.

ഇന്റസ്ട്രിയില്‍ നിറഞ്ഞു നിന്ന കാലത്ത് പല പ്രമുഖ നടിമാര്‍ക്കൊപ്പവും റഹ്മാന്റെ പേര് കേട്ടിരുന്നു. കേട്ടിരുന്നു എന്ന് മാത്രമല്ല, തെന്നിന്ത്യന്‍ താരം അമലയുമായി റഹ്മാന് പ്രണയം ഉണ്ടായിരുന്നു എന്നത് സത്യവുമാണ്. ആ പ്രണയം തകരാനുള്ള കാരണത്തെ കുറിച്ച് റഹ്മാന്‍ തന്നെ വെളിപ്പെടുത്തുന്നു.

പ്രണയ ഗോസിപ്പുകള്‍

പ്രണയ ഗോസിപ്പുകള്‍

സിനിമാ ലോകത്ത് താരമായി മിന്നി നില്‍ക്കുന്ന സമയത്ത് റഹ്മാന്റെ പേരിനൊപ്പം പല പ്രമുഖ നായികമാരുടെയും പേര് പറഞ്ഞു കേട്ടു. ശോഭന, രോഹിണി, സിത്താര തുടങ്ങിയ നായികമാരും റഹ്മാനും പ്രണയത്തിലാണെന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍.

അമലയുമായി ബന്ധം

അമലയുമായി ബന്ധം

അമലയുമായുള്ള റഹ്മാന്റെ പ്രണയ ഗോസിപ്പുകള്‍ ശക്തമായിരുന്നു. കണ്ണേ കനിയമുത്തേ എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ആ പ്രണയം മൊട്ടിട്ടത് എന്നായിരുന്നു വാര്‍ത്തകള്‍.

വീട്ടുകാര്‍ എതിര്‍ത്തു.. വേര്‍പിരിഞ്ഞു..

വീട്ടുകാര്‍ എതിര്‍ത്തു.. വേര്‍പിരിഞ്ഞു..

എന്നാല്‍ ആ പ്രണയത്തിന അധികം ആയുസുണ്ടായിരുന്നില്ല. രണ്ട് മതത്തില്‍ പെട്ടവരായതിനാല്‍ റഹ്മാന്റെ വീട്ടുകാര്‍ എതിര്‍ത്തു. വിവാഹം വരെ എത്തിയ ബന്ധം റഹ്മാന്‍ വീട്ടുകാര്‍ക്ക് വേണ്ടി ഉപേക്ഷിച്ചു എന്നായിരുന്നു അന്ന് സിനിമാ വാരികകളില്‍ വന്ന വാര്‍ത്ത.

എന്നാല്‍ അതല്ല കാരണം

എന്നാല്‍ അതല്ല കാരണം

അമലയുമായുള്ള ബന്ധത്തെ കുറിച്ച് പലപ്പോഴും റഹ്മാന്‍ തന്നെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. വീട്ടുകാര്‍ എതിര്‍ത്തത് കൊണ്ടല്ല തങ്ങള്‍ വേര്‍പിരിഞ്ഞത് എന്ന് റഹ്മാന്‍ വ്യക്തമാക്കുന്നു. വീട്ടുകാര്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല.

യഥാര്‍ത്ഥ കാരണം

അമലയുമായി ഉണ്ടായിരുന്നത് ഒരു ആകര്‍ഷണം മാത്രമാണ്. അത് അത്ര ശക്തമായ ഒരു പ്രണയമായിരുന്നില്ല. സിനിമകളില്‍ രണ്ട് പേരും തിരക്കിലായതോടെ ബന്ധത്തിന്റെ സീരിയസ് വിട്ടുപോയി. പതിനെട്ട് സിനിമകള്‍ വരെ ഒരുമിച്ച് ചെയ്യുന്ന സമയമായിരുന്നു അത് - റഹ്മാന്‍ പറഞ്ഞു.

റഹ്മാന്റെ ദാമ്പത്യം

റഹ്മാന്റെ ദാമ്പത്യം

1993 ലാണ് റഹ്മാന്‍ മെഹറുന്നിസയെ വിവാഹം ചെയ്യുന്നത്. വിവാഹമേ വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന റഹ്മാന്‍ മഹറുവില്‍ വീണുപോകുകയായിരുന്നുവത്രെ. ഈ ബന്ധത്തില്‍ രണ്ട് മക്കളും റഹ്മാനുണ്ട്.

അമലയുടെ ദാമ്പത്യം

അമലയുടെ ദാമ്പത്യം

ലക്ഷ്മി ദഗുപതിയുമായുള്ള ദാമ്പത്യ പരാജയത്തില്‍ നില്‍ക്കുന്ന അക്കിനേനി നാഗാര്‍ജ്ജുനുമായി അമല പ്രണയത്തിലായി. 1992 ല്‍ അമലയും നാഗാര്‍ജ്ജുനും വിവാഹിതരുമായി. അഖില്‍ അക്കിനേനി ഈ ബന്ധത്തിലുണ്ടായ മകനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X