ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി റഹ്മാനും ഭരത്തും, സമാറയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ഏറെ കാലത്തിനുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രിയതാരം റഹ്മാന്‍. പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന സമാറയാണ് താരത്തിന്റെ പുതിയ ചിത്രം. കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രല്ലറാണ്. ഭരത് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുല്‍ മാധവ്, വീര്‍ ആര്യന്‍, ബിനോജ് വില്ല്യ, ശബരീഷ് വര്‍മ, വിവിയ, നീത് ചൗധരി തുടങ്ങി വന്‍താര നിരയാണ് ചിത്രത്തിലുള്ളത്. യുവ താരങ്ങളായ സണ്ണി വെയിന്‍, ടൊവീനോ തോമസ് എ്ന്നിവരാണ് സോഷ്യല്‍മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറില്‍ പ്രവര്‍ത്തിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ദീപക് വാര്യര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കലാസംവിധാനം രഞ്ജിത്ത് കോത്താരി. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ ആണ് ആരംഭിച്ചത്.
Recommended Video
ഗ്ലാമറസ് ലുക്കില്‍ പ്രിയതതാരം മാളവിക മോഹനന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ


Click it and Unblock the Notifications











