»   » മമ്മൂട്ടിയും മോഹന്‍ലാലുമാണോ റഹ്മാന് പാരവച്ചത്, സിനിമകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് റഹ്മാന്‍

മമ്മൂട്ടിയും മോഹന്‍ലാലുമാണോ റഹ്മാന് പാരവച്ചത്, സിനിമകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് റഹ്മാന്‍

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ യുവഹൃദയം, പ്രത്യേകിച്ചും യുവതികളുടെ ഹൃദയം കീഴടക്കിയ നായകനായിരുന്നു റഹ്മാന്‍. മോഹന്‍ലാലും മമ്മൂട്ടിയും മിന്നി നില്‍ക്കുന്ന സമയത്താണ് ഹൈ എനര്‍ജ്ജിയുമായി റഹ്മാന്റെ വരവ്. ഇരുവര്‍ക്കുമൊപ്പം ഒരുപാട് സിനിമകള്‍ റഹ്മാന്‍ ചെയ്തു. റഹ്മാന്‍ മമ്മൂട്ടിയ്ക്ക് പാരയാകും എന്ന് പറഞ്ഞ് നടന്നവര്‍ വരെയുണ്ട്. എന്നാല്‍ പെട്ടന്ന് റഹ്മാന്റെ തിളക്കം കുറഞ്ഞു.

റഹ്മാന് പറ്റിയ അബദ്ധം നിവിന് സംഭവിയ്ക്കുമോ? രണ്ട് വള്ളത്തില്‍ കാല് വയ്ക്കുന്നത് ആപത്തല്ലേ...?

റഹ്മാന് അവസരങ്ങള്‍ കുറയാന്‍ കാരണം മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന കിംവദന്തി പ്രചരിച്ചിരുന്നു. ആരോ പാര വച്ചത് കൊണ്ടാണ് റഹ്മാന് അവസരങ്ങള്‍ കുറഞ്ഞത് എന്നായിരുന്നു വാര്‍ത്തകള്‍. സൗകര്യം പൂര്‍വ്വം ആ സെന്റന്‍സ് പൂരിപ്പിച്ചപ്പോള്‍ എങ്ങിനെയൊക്കെയോ ലാലിന്റെയും മമ്മൂട്ടിയുടെയും പേര് വന്നു. എന്നാല്‍ തനിക്ക് സിനിമകള്‍ കുറയാന്‍ കാരണം ഇവര്‍ രണ്ട് പേരുമല്ല എന്ന് റഹ്മാന്‍ തന്നെ പറയുന്നു.

എനിക്കാരും പാര വച്ചിട്ടില്ല

അന്ന് അങ്ങനെ പാര വയ്ക്കാനൊന്നും പറ്റില്ല. ഇത്രയും ടെക്‌നോളജിയും കാര്യങ്ങളും അന്നില്ല. ഇന്ന് ഫേസ്ബുക്ക് ഫാന്‍സ് അസോസിയേഷനിലൊക്കെ ആരെയെങ്കിലും കൊണ്ട് സംസാരിച്ചാല്‍ മതി. ഉദ്ദേശിക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണെങ്കില്‍ അന്ന് അവര്‍ മാത്രമേയുള്ളൂ. അവരുടെ കൂടെയാണ് അന്ന് ഞാന്‍ കൂടുതല്‍ പടങ്ങള്‍ അഭിനയിച്ചതും.

എന്റെ മാത്രം കുഴപ്പമാണ്

എനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം താന്‍ തന്നെയാണെന്നും റഹ്മാന്‍ പറയുന്നു. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളുണ്ടായിട്ടും തമിഴിലേക്ക് പോയി. കുറേ പടങ്ങള്‍ അവിടെ ഹിറ്റായി. അതെനിക്ക് സുഖിച്ചു.

മലയാള സിനിമ കുറയാന്‍ കാരണം

തമിഴില്‍ അന്ന് ആറ് മാസം മുന്‍പ് പണം തന്ന് ഡേറ്റ് ബ്ലോക്ക് ചെയ്യുമായിരുന്നു. മലയാളത്തില്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പാണ് ഡേറ്റുണ്ടോ എന്ന് ചോദിച്ച് വിലിയ്ക്കുന്നത്. അങ്ങനെ കുറേ സിനിമകളില്‍ ഡേറ്റ് കൊടുക്കാന്‍ കഴിയാതെ പോയി. മലയാള സിനിമകളുടെ എണ്ണം കുറഞ്ഞുപോയി.

പബ്ലിക് റിലേഷന്‍ കുറഞ്ഞു

അന്നത്തെ സംവിധായകരെല്ലാം പോയി, അവരുടെ സഹസംവിധായകര്‍ രംഗത്ത് വന്നു. പക്ഷെ, അവര്‍ക്ക് എന്നെക്കാള്‍ പുതിയ തലമുറയിലെ ആളുകളുമായിട്ടായിരുന്നു ബന്ധം. അങ്ങനെ എന്റെ പബ്ലിക് റിലേഷന്‍ കുറഞ്ഞതാണ് സിനിമകള്‍ ഒഴിവാകാന്‍ കാരണം. അന്നൊന്നും മാനേജര്‍ എന്ന സംഭവം ഉണ്ടായിരുന്നില്ല.

തിരക്കോട് തിരക്കായിരുന്നു

കൊച്ചി, കോഴിക്കോട്, എറണാകുളം എന്നിങ്ങനെ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. വര്‍ഷം 18 സിനിമകള്‍ ചെയ്തു. ആരുമായും സംസാരിക്കാനൊന്നും ശ്രമിച്ചില്ല. അവാര്‍ഡ് ചടങ്ങുകളില്‍ എന്റെ ഇടപെടലുകള്‍ കുറഞ്ഞു- മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞു.

English summary
Rahman found his fault in career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam