ഐശ്വര്യ റായിക്കൊപ്പം ആദ്യ രംഗം, പൊന്നിയിന്‍ സെല്‍വന്‍ വിശേഷം പങ്കുവെച്ച് റഹ്മാന്‍, പോസ്റ്റ് വൈറല്‍

മണിര്തനത്തിന്റെ സ്വപ്‌ന സിനിമയായ പൊന്നിയിന്‍ സെല്‍വനിലേക്ക് റഹ്മാനും. ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിശേഷം വൈറലായി മാറിയിരുന്നു. ആദ്യദിവസത്തെ ചിത്രീകരണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. പൊന്നിയിന്‍ സെല്‍വനില്‍ ജോയിന്‍ ചെയ്തു. റാമോജി ഫിലിം സിറ്റിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

ഐശ്വര്യ റായിക്കൊപ്പമുള്ള രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷവാനാണ് താനെന്ന് റഹ്മാന്‍ പറയുന്നു. ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളൊന്നും പുറത്തുവിടാന്‍ കഴിയാത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും റഹ്മാന്‍ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

തമിഴിലും തെലുങ്കിലുമൊക്കെയായി തിരക്കിലാണ് റഹ്മാന്‍.തമിഴിൽ മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത് . ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന സീട്ടിമാർ ' എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു താരം. അതിനിടയിലാണ് മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിൻ സെൽവനിൽ ജോയിൻ ചെയ്‌തത്.

Rahman

തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌ ,കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ പരിശീലിച്ചിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജയം രവിയും അർജ്ജുൻ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ജനഗണമന, വിശാലിനൊപ്പം തുപ്പറിവാളൻ 2 എന്നിവയാണ് 2021 ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ . മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ ' രണ 'ത്തിനു ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അധികം വൈകാതെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നേക്കും.

More from Filmibeat

Read more about: rahman റഹ്മാന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X