»   » റഹ്മാനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു! ഇത്തവണ റഹ്മാന്റെ കഥാപാത്രത്തിന് ഒരു പ്രത്യേകതയുണ്ട്!!!

റഹ്മാനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു! ഇത്തവണ റഹ്മാന്റെ കഥാപാത്രത്തിന് ഒരു പ്രത്യേകതയുണ്ട്!!!

By: Teresa John
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഒന്നിലധികം സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതില്‍ നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'രണം'. മുമ്പ് ഡെട്രോറ്റ് കോസിങ്ങ് എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നതെങ്കിലും രണം എന്ന പേരിലാണ് സിനിമ അറിയപ്പെടാന്‍ പോവുന്നത്.

രാമലീല നിരാശപ്പെടുത്തിയില്ല! കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വാരിയത് എത്രയാണെന്ന് അറിയാമോ?

അണിയറയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം റഹ്മാനും അഭിനയിക്കുന്നുണ്ടെന്നാണ് പറയുന്നത്. മുമ്പ് മുംബൈ പോലീസ് എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. പുതിയ സിനിമയിലെ കഥാപാത്രം താന്‍ ഇതുവരെ ചെയ്യാത്ത ഒന്നായിരിക്കുമെന്നാണ് റഹ്മാന്‍ പറയുന്നത്.

rahman-prithviraj

സിനിമയെ കുറിച്ചുള്ള സസ്‌പെന്‍സുകളില്‍ ഒന്നാണ് തന്റെ കഥാപാത്രമെന്നും അതിനാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ലെന്നും താരം പറയുന്നു. നിലവില്‍ സിനിമയുടെ ചിത്രീകരണം യു എസിലാണ് നടക്കുന്നത്. നവാഗത സംവിധായകനാണ് സിനിമ സംവിധാനം ചെയ്യുന്നതെങ്കിലും ചിത്രത്തില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

പൂര്‍ണ ഗര്‍ഭിണിയായി നടിയുടെ ഫോട്ടോഷൂട്ട്! ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയത് ഇങ്ങനെ..

ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിനൊപ്പം ഇഷ തല്‍വാര്‍, അശ്വിന്‍ കുമാര്‍, നന്ദു, ശിവജിത്ത്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി അമ്പത് ദിവസം താന്‍ മാറ്റി വെച്ചിരിക്കുകയാണെന്നും ഓക്ടോബറില്‍ തിരിച്ചു വരുമെന്നും പൃഥ്വിരാജ് മുമ്പ് വ്യക്തമാക്കിയിരുന്നു.

English summary
Debutant director Nirmal Sahadev seems to have pulled a casting coup of sorts for his neo noir film Detroit Crossing, which has Prithviraj in the lead. The latest to join the film is Rahman, who had previously shared screen space with Prithviraj in Mumbai Police.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam