»   » ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും റഹ്മാനും വീണ്ടും

ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും റഹ്മാനും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

30 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും റഹ്മാനും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാലിന്റെ പുതിയ തെലുങ്ക് ചിത്രമായ ജനതാ ഗാരേജിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത്. ചിത്രത്തിലേക്ക് ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചതും മോഹന്‍ലാല്‍ തന്നെയായിരുന്നു.

എന്നാല്‍ ഉണ്ണി മുകുന്ദനും റഹ്മാനും മാത്രമല്ല, സായ് കുമാര്‍, നിത്യ മേനോന്‍ തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂനിയര്‍ എന്‍ടിആറാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നായക വേഷത്തില്‍ എത്തുന്നത്. കൊരാട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ രാംമോജി ഫിലിംസിറ്റിയിലായി നടന്ന് വരികയാണ്.

mohanlal-rahman


നിത്യാ മേനോന്‍ കൂടാതെ സമാന്തയും ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നുണ്ട്. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിലും മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകനാണ് മോഹന്‍ലാലിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങാനിരിക്കുന്നത്.

English summary
Rahman,Mohanlal in Telugu film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam