»   » അന്തിക്കാടിന്റെ ക്ഷണം റഹ്മാന്‍ നിരസിച്ചു?

അന്തിക്കാടിന്റെ ക്ഷണം റഹ്മാന്‍ നിരസിച്ചു?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാളത്തിന്റെ യുവസൂപ്പര്‍താരമായിരുന്നു റഹ്മാന്‍. കാലങ്ങളോളും യുവമനസുകളിലെ കാമുക സങ്കല്‍പമായി നിലകൊണ്ട റഹ്മാന്‍ പക്ഷേ പിന്നീട് സിനിമയില്‍ നിന്നും തീര്‍ത്തും മാറിനില്‍ക്കുകയും ഇടയ്ക്ക് ചില സമയങ്ങളില്‍ മാത്രം തിരിച്ചുവരവ് നടത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അടുത്തകുറച്ചുകാലമായി കൃത്യമായ ഇടവേളകളില്‍ മികച്ച കഥാപാത്രങ്ങളായി റഹ്മാന്‍ മലയാളത്തിലുണ്ട്. ട്രാഫിക്, ബാച്ച്‌ലര്‍ പാര്‍ടി, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം റഹ്മാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കുറച്ചുനാളുകളായി റഹ്മാന്‍ ഒരു ചിത്രത്തിലേയ്ക്കുള്ള ക്ഷണം നിരസിച്ച വാര്‍ത്തയാണ് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലേയ്ക്കുള്ള ക്ഷണം റഹ്മാന്‍ നിരസിച്ചുവെന്നാണ് കേള്‍ക്കുന്നത്. സത്യന്‍ അന്തിക്കാടിനെപ്പോലെയൊരാള്‍ വച്ചുനീട്ടുന്ന റോള്‍ വേണ്ടെന്ന് വച്ചത് ശരിയാണോയെന്നത് സംബന്ധിച്ചാണ് ചലച്ചിത്രലോകത്തെ ചര്‍ച്ചയെങ്കിലും ഇക്കാര്യത്തില്‍ റഹ്മാന് കണ്‍ഫ്യൂഷനൊന്നുമില്ലെന്നാണ് കേള്‍ക്കുന്നത്.

Rahman

ചിത്രത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഒരു കഥാപാത്രമായിരുന്നുവത്രേ റഹ്മാനായി അന്തികാട്ട് നല്‍കിയത്. അക്കാര്യം തിരിച്ചറിഞ്ഞ റഹ്മാന്‍ റോള്‍ വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു. ഫഹദ് ഫാസിലും അമല പോളുമാണ് ഇന്ത്യന്‍ പ്രണയകഥയില്‍ ജോഡികളാകുന്നത്. സത്യന്‍ അന്തിക്കാട് തന്റെ പല പതിവുകളും തെറ്റിയ്ക്കുന്ന പടമെന്ന രീതിയില്‍ ചിത്രം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

ഇതിലെ റോള്‍ നിരസിച്ചതിലൂടെ റഹ്മാന്‍ മികച്ചൊരു അവസരമാണോ നഷ്ടപ്പെടുത്തിയിരിക്കുന്നത് അല്ലെങ്കില്‍ അത് ഏറ്റെടുക്കാതിരുന്നത് തന്നെയാണോ റഹ്മാന് നന്നായത് എന്നെല്ലാം അറിയണമെങ്കില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഒരു ഇന്ത്യന്‍ പ്രണയകഥ പുറത്തിറങ്ങുക തന്നെ വേണം.

English summary
The latest buzz in the industry is that veteran actor Rahman has refused to work in ace director Sathyan Anthikkad's film Oru Indian Pranayakatha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam