»   » ചേച്ചിയെ പോലെ കണ്ട നടി തൊട്ടഭിനയിച്ചതിന് മോശക്കാരനാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഹ്മാന്‍

ചേച്ചിയെ പോലെ കണ്ട നടി തൊട്ടഭിനയിച്ചതിന് മോശക്കാരനാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഹ്മാന്‍

Written By:
Subscribe to Filmibeat Malayalam

എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്മാന്‍. കൂടെവിടെ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ റഹ്മാന്‍ ആരാധികമാരെ സമ്പാദിച്ചു.

റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മത്സരിച്ചഭിനയിച്ച റഹ്മാന്‍ മലയാളത്തിലെ അടുത്ത യുവ സൂപ്പര്‍സ്റ്റാര്‍ ആയിരിയ്ക്കും എന്നും നടന് വലിയ ഭാവിയുണ്ട് എന്നും പ്രേക്ഷകര്‍ വിധിയെഴുതി. അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും റഹ്മാന് ധാരാളം അവസരങ്ങള്‍ വന്നു.

ഗോസിപ്പുകളില്‍ നിറഞ്ഞു

ഹിറ്റാകുന്നതിനോടപ്പം ഗോസിപ്പു കോളങ്ങളിലും റഹ്മാന്റെ പേര് സജീവമായി. ശോഭന, രോഹിണി തുടങ്ങിയവര്‍ക്കൊപ്പമൊക്കെ റഹ്മാന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നു. അവരോടൊക്കെ തനിക്ക് അടുപ്പമായിരുന്നു എന്നും എന്നാല്‍ നിങ്ങള്‍ വിചാരിയ്ക്കുന്നത് പോലെ പ്രണയമായിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു.

ആദ്യമായി പ്രണയം തോന്നിയത്

ആദ്യമായി തനിയ്ക്ക് പ്രണയം തോന്നിയത് നടി അമലയോടാണെന്നും റഹ്മാന്‍ വെളിപ്പെടുത്തുന്നു. സത്യത്തില്‍ ഒരു വിവാഹം കഴിക്കണം എന്ന് തീരുമാനിച്ചത് തന്നെ അമലയുമായി അടുത്തപ്പോഴാണ്. പക്ഷെ എന്തുകൊണ്ടോ, അത് പൊളിഞ്ഞു പോയി- റഹ്മാന്‍ പറയുന്നു

സിത്താരയുമായുള്ള ബന്ധം

നടി സിത്താരയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. എടീ, പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പല പ്രതിസന്ധികളില്‍ അവര്‍ക്കൊപ്പം നടന്നിട്ടുണ്ട്.

ആ സംഭവം

എന്നാല്‍ ഒരു ഘട്ടത്തില്‍ സിത്താര വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ല എന്നവര്‍ വാശിപിടിച്ചു. അന്നെനിക്ക് നിയന്ത്രണം നഷ്ടമായി. ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി- റഹ്മാന്‍ വെളിപ്പെടുത്തി.

English summary
Rahman reveals a bad experience from an actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam