മമ്മൂട്ടിക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും! ലവ് യൂ മെെ ഇച്ചാക്ക: റഹ്മാന്‍

By Midhun Raj

മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് മമ്മൂട്ടിയും റഹ്മാനും. മെഗാസ്റ്റാര്‍ നായകനായ ചിത്രങ്ങളിലെല്ലാം പ്രാധാന്യമുളള കഥാപാത്രങ്ങളെ റഹ്മാനും അവതരിപ്പിച്ചിരുന്നു. ഇരുവരും ഒന്നിച്ച മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ രാജമാണിക്യത്തിലടകം റഹ്മാന്‍ അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെ റഹ്മാന്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

mammootty-rahman,

ഫോട്ടോയ്ക്ക് താഴെ നടന്‍ കുറിച്ച അടിക്കുറിപ്പായിരുന്നു ശ്രദ്ധേയമായി മാറിയത്. എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും. ഇതാണ് എന്റെ മുദ്രാവാക്യം. ലവ് യൂ മെെ ഇച്ചാക്ക എന്നാണ് റഹ്മാന്‍ കുറിച്ചത്. മമ്മൂട്ടിയുമായി ഏറെ നാളായി അടുത്ത സൗഹൃദമുളള താരം കൂടിയാണ് റഹ്മാന്‍. മമ്മൂട്ടിയുടെ തന്നെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ് റഹ്മാന്‍. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപ്പരിവാലന്‍ 2 ആണ് റഹ്മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം. വിശാലും പ്രസന്നയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് റഹ്മാനും എത്തുന്നത്.

rahman

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X