ആഷിക്ക് അബുവിന്റെ വൈറസിലൂടെ റഹ്മാന്റെ തിരിച്ചുവരവ്! വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍! കാണൂ

By Midhun Raj

Recommended Video

വൈറലായി വൈറസിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. റിലീസ് അടുത്തുകൊണ്ടിരിക്കെ ക്യാരക്ടര്‍ പോസ്റ്റര്‍ ഒരോന്നായി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏറ്റവുമൊടുവിലായി റഹ്മാന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തുവന്നിരുന്നത്

virus

വൈറസില്‍ ഡോക്ടറുടെ വേഷത്തിലാണ് റഹ്മാന്‍ എത്തുന്നതെന്നുളള സൂചന നല്‍കികൊണ്ടാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് ആഷിക്ക് അബുവിന്റെ വൈറസ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‌റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. കോഴിക്കോട്ടെ ജനങ്ങള്‍ അതീജിവിച്ച നിപ്പ വൈറസ് രോഗാവസ്ഥ സിനിമയില്‍ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്.

രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, രമ്യ നമ്പീശന്‍, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും വരത്തന്‍ എന്ന സിനിമയ്ക്കു ശേഷം സുഹാസ് ഷറഫ് കൂട്ടുകെട്ടും ചേര്‍ന്നാണ് വൈറസിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X