ലാലേട്ടന്റെ ചെലവിൽ പൃഥ്വിക്ക് റഹ്മാന്റെ മറുപടി! രാജാവിനെ തള്ളിപ്പറഞ്ഞാല്‍ കുഞ്ഞനുജനാണെങ്കിലും നോവും

1986ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ രാജവിന്റെ മകനിലെ ഹിറ്റ് ഡയലോഗിനെ കൂട്ട് പിടിച്ചായിരുന്നു റഹ്മാന്റെ പ്രതികരണം.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രമായിരുന്നു രണം. കാത്തരിപ്പുകൾക്കൊടുവിൽ ചിത്രം പുറത്തു വന്നപ്പോൾ വിചാരിച്ച വിജയം ചിത്രത്തിന് നേടാൻ കഴിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിനെ കുറിച്ച് നടൻ പൃഥ്വിരാജ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. കൂടെയുടെ വിജയാഘോഷ വേദിയിലായിരുന്നു പൃഥ്വിയുടെ വിവാദ പരാമർശം. ഇപ്പോഴിത താരത്തിന് മറുപടിയുമായി നടൻ റഹ്മാൻ രംഗത്തെത്തിയിട്ടുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മ്മല്‍ സഹദേവ് ഒരുക്കിയ ചിത്രമായിരുന്നു രണം. ഏറെ കാലത്തിനു ശേഷം പൃഥ്വിരാജിന്റെ മുഴു നീളൻ ആക്ഷൻ ചിത്രമായിരുന്നു രണം. പൃഥ്വിയ്ക്കൊപ്പം റഹ്മാനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇഷാ തൽവാറാണ് ചിത്രത്തിൽ നായികയായി എത്തിയിരുന്നത്. പൃഥ്വിരാജിന്റെ നൂറ്റിയൊന്നാമത്തെ ചിത്രമായിരുന്നു രണം. പൃഥ്വിയുടെ പരാമർശത്തിനുള്ള റഹ്മാന്റെ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

രണം പോലെയുള്ള  സിനിമകൾ വിജയിക്കില്ല

രണം പോലെയുള്ള സിനിമകൾ വിജയിക്കില്ല

കൂടെയുടെ വിജയാഘോഷ വേദിയിലായിരുന്നു പൃഥ്വിയുടെ പ്രസ്താവന. കൂടെ പോലുളള ചില സിനിമകൾ വിജയിക്കും എന്നാൽ രണം പോലുള്ള ചില സിനിമകൾ വിജയിക്കില്ല. ഇത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ചില സിനിമകൾ തിരഞ്ഞെടുക്കുന്നത്. അല്ലെങ്കിൽ കുറച്ചു നാളുകൾ കഴിയുമ്പോൾ അത്തരത്തിലുളള സിനിമകൾ ചെയ്തില്ലല്ലോ എന്ന് ഓർത്ത് സങ്കടം വരുമെന്നും പൃഥ്വി പരിപാടിയിൽ പറഞ്ഞിരുന്നു.

 റഹ്മാനെ ചൊടിപ്പിച്ചു

റഹ്മാനെ ചൊടിപ്പിച്ചു

പൃഥ്വിയുടെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. താരത്തിനെതിരെ വിമർശവനുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇത് നടൻ റഹ്മാനേയും ചൊടിപ്പിച്ചിരുന്നു. അദ്ദേഹം അത് കൃത്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഉരുളയ്ക്ക് ഉപ്പേരി എന്ന മറുപടിയായിരുന്നു താരം നൽകിയത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. റഹ്മാന്റെ മറുപടി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

മോഹൻലാലിന്റെ കൂട്ട് പിടിച്ച് പൃഥ്വിയ്ക്ക് അടി

മോഹൻലാലിന്റെ കൂട്ട് പിടിച്ച് പൃഥ്വിയ്ക്ക് അടി

1986ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ രാജവിന്റെ മകനിലെ ഹിറ്റ് ഡയലോഗിനെ കൂട്ട് പിടിച്ചായിരുന്നു റഹ്മാന്റെ പ്രതികരണം. രണത്തിന്റെ പോസ്റ്റർ പങ്കുവെച്ചതിനു ശേഷമായിരുന്നു പൃഥ്വിയ്ക്ക് മോഹൻലാലിന്റെ ചെലവിൽ പണി കൊടുത്തത്.പൃഥ്വിക്കൊപ്പം രണത്തിൽ റഹ്മാനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

രാജാവിനെ  തള്ളിപ്പറഞ്ഞാൽ

രാജാവിനെ തള്ളിപ്പറഞ്ഞാൽ

ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്.ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്.
ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ.
അന്നും ഇന്നും.ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു.അതുകണ്ട് കാണികൾ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ'മെന്ന രാജാവ് യുദ്ധം ജയിച്ചത്.
അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ..അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാൻ പിടയും-റഹ്മാൻ ഫേസ്ബുക്കിൽ കുറി

 പ്രേക്ഷകരുടെ അഭിനന്ദനം

പ്രേക്ഷകരുടെ അഭിനന്ദനം

പോസ്റ്റിനു താഴ് റഹാമാനെ അഭിനന്ദിച്ച് നിരവധി പേർ എത്തിയിരുന്നു. താങ്കൾ ഒന്നു കൊണ്ടും വിഷമിക്കരുതെന്നും സിനിമ തങ്ങൾ നന്നായി ആസ്വാദിച്ചെന്നും ഇവർ കമന്റ് ചെയ്തിരുന്നു. ആരാധകർക്ക് മറുപടി നൽകാനും റഹ്മാൻ മറന്നില്ല.മറ്റൊരു കാര്യത്തെ ഓർത്താണ് തന്റെ വിഷമമെന്നും ചിത്രം നന്നായി ഓടുന്നുണ്ടെന്നും റഹ്മാൻ ആരാധകന് മറുപടി നൽകി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X