സംഗീതവഴിയെ റഹ്മാന്റെ മകനും
മദ്രാസ് മൊസാര്‍ട്ട് എ.ആര്‍. റഹ്മാന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി ചലച്ചിത്ര സംഗീതലോകത്തേക്ക് എത്തുന്നു. പന്ത്രണ്ടുവയസ്സുകാരനായ മകന്‍ അമീനിന്റെ കടന്നുവരവിനെക്കുറിച്ചുളള വാര്‍ത്ത എ.ആര്‍. റഹ്മാന്‍ തന്നെയാണ് പുറത്തുവിട്ടത്.
മണിരത്‌നത്തിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലാണ് മകന്‍ അമീന്‍ ഗായകനാകുന്നത്. വിവിധ ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രം അവസാനഘട്ടത്തിലാണിപ്പോള്‍. ' കപ്പിള്‍സ് റിട്രീറ്റ് ' എന്ന ചിത്രത്തില്‍ ബ്ലേസ് പാടിയ ' നാന നാന' എന്ന ഗാനത്തിന് പശ്ചാത്തലമായി അമീനിന്റെ ശബ്ദം നേരത്തെ തന്നെ ആസ്വാദകരിലെത്തിയിരുന്നു. സിനിമയിലേക്ക് അഭിനയിക്കാനുളള നിരവധി അവസരങ്ങള്‍ ഇതിനകം അമീനിനെ തേടിയെത്തിയിരുന്നെന്നും പഠനത്തില്‍ ശ്രദ്ധ കൊടുക്കേണ്ടതിനാല്‍ വേണ്ടെന്നു വച്ചതാണെന്നും റഹ്മാന്‍ പറഞ്ഞു.

ഗാന്ധിജയന്തി ദിനത്തില്‍ താന്‍ നടത്തുന്ന സംഗീതപരിപാടിയുടെ വിവരങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 50 തമിഴ് പാട്ടുകളാണ് ഈ പരിപാടിയില്‍ റഹ്മാന്‍ പാടുക. പ്രശസ്ത ഗായകരായ ബ്ലേസ്, കാര്‍ത്തിക് എന്നിവരും റഹ്മാനൊപ്പം പങ്കെടുക്കും.


Click it and Unblock the Notifications











