റഹ്മാന്‍ വക്കീല്‍ വേഷത്തിലെത്തുന്നു

By Lakshmi

ഒരു കാലത്ത് മലയാളത്തിന്റെ ഹൃദയഭാജനമായ യുവതാരമായിരുന്നു റഹ്മാന്‍. റഹ്മാന്റെ പ്രണയവും, ഗാനങ്ങളും ഡിസ്‌കോയുമെല്ലാം യുവതയ്ക്ക് ഹരമായിരുന്നു. പലരും ഭാവിയിലെ സൂപ്പര്‍താരമെന്നായിരുന്നു റഹ്മാനെ വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍ ഒരുകാലത്ത് കത്തിനിന്ന താരം പിന്നീട് സിനിമയില്‍ സജീവമല്ലാതായി. തമിഴകത്തും പേരെടുത്തെങ്കിലും അവിടെയും സ്ഥിരമായി നിന്നില്ല. പിന്നീട് ഇടക്കാലങ്ങളില്‍ വലിയ വലിയ ഇടവേളകള്‍ക്കിടെ റഹ്മാന്‍ മലയാളത്തില്‍വന്നുപോയി. ഇങ്ങനെ ചെയ്ത വേഷങ്ങളില്‍ മികച്ചവയായിരുന്നു രാജമാണിക്യം, മഞ്ചാടിക്കുരു, ട്രാഫിക്ക്, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍.

Rahman

ഇപ്പോഴും മലയാളികള്‍ക്ക് റഹ്ാമനെ വലിയ ഇഷ്ടമാണ്. ഇടക്കിടെമാത്രമാണ് സിനിമയിലെത്തുന്നതെങ്കിലും റഹ്മാന് ലഭിയ്ക്കുന്നതെല്ലാം മികച്ച വേഷങ്ങളാണ്. ഇപ്പോഴിതാ വക്കീലായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് റഹ്മാന്‍.

ദേശീയ പുരസ്‌കാര ജേതാവായ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എന്റെ സത്യാന്വേഷണപരീക്ഷകള്‍ എന്ന ചിത്രത്തിലാണ് റഹ്മാന്‍ വക്കീല്‍ വേഷം ചെയ്യുന്നത്. ഈ ചിത്രത്തില്‍ ഗായകന്‍ എംജി ശ്രീകുമാറും പ്രധാന വേഷം ചെയ്യുന്നുണ്ട്. സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X