രാഹുല്‍ ഗാന്ധിയ്ക്ക് പ്രതിപക്ഷ നേതാവാകാന്‍ മമ്മുട്ടിയുടെ നായിക കനിയണം! നവനീത് കൗറിനെ അറിയുമോ?

രാഷ്ട്രീയ പ്രവേശനത്തിലേക്ക് ഇറങ്ങുന്ന സിനിമാ താരങ്ങള്‍ ഒന്നും രണ്ടുമല്ല. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമടക്കം നിരവധി താരങ്ങളായിരുന്നു തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. അക്കൂട്ടത്തില്‍ നടി നവനീത് കൗര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. മോദിയ്ക്ക് പകരം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവരായിരുന്നു ഒരു വിഭാഗം.

navaneet-kaur

എന്നാല്‍ രാഹുലിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ പറ്റിയില്ലെന്ന് മാത്രമല്ല പ്രതിപക്ഷം കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് നേതാക്കള്‍. മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നും എന്‍സിപി, കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച നവനീത് കൗര്‍ കനിഞ്ഞാല്‍ രാഹുലിന് പ്രതിപക്ഷം കിട്ടുമെന്നതാണ് ഇപ്പോഴെത്തെ സ്ഥിതി. നിലവില്‍ കോണ്‍ഗ്രസിന് 52 അംഗങ്ങളുണ്ട്. 54 സീറ്റുണ്ടെങ്കിലേ പ്രതീക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ പറ്റുകയുള്ളു. ഈ പശ്ചാതലത്തിലാണ് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണയ്ക്ക് വേണ്ടിയാണ് രാഹുലിന്റെയും കോണ്‍ഗ്രസുകാരുടെയും ശ്രമങ്ങള്‍.

നവനീത് എന്ന സുന്ദരിയെ കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്കും അറിയാന്‍ പറ്റും. തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നായികയായിരുന്ന നടി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ലവ് ഇന്‍ സിംഗപൂര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത് 2009 ലായിരുന്നു ഈ ചിത്രം റിലീസിനെത്തിയത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X