മരക്കാറിന് വേണ്ടി സംഗീതമൊരുക്കാന്‍ രാഹുല്‍ രാജ്? ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്ത് ആരാധകര്‍
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളും എത്തുന്നുണ്ട്.
അതേസമയം സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത് രാഹുല്‍രാജാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംഗീത സംവിധായകന്‍ കൂടിയാണ് രാഹുല്‍ രാജ്. മരക്കാര്‍ അറബിക്കടലിന്റെ ഗാനങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ചിത്രം 2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മൂന്ന് ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുകയെന്നും അറിയുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ വേഷമിടുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍,ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications