For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മമ്മൂക്കയ്ക്ക് വേണ്ടി എന്തും ചെയ്യും! ആക്രമണം ശക്തമായതോടെ വിവാദ പോസ്റ്റ് കളഞ്ഞ് ജൂറി ചെയര്‍മാന്‍

|

എല്ലാ തവണത്തെയും പോലെ ഇത്തവണത്തെ ദേശീയ പുരസ്‌കാരവും വലിയ വിമര്‍ശനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ആഗസറ്റ് ഒന്‍പതിന് വൈകുന്നേരം മൂന്ന് മണിക്കായിരുന്നു പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടന്നത്. കേരളത്തിലേക്ക് അഞ്ചോളം പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും മമ്മൂട്ടിയ്ക്ക് അര്‍ഹിച്ച അംഗീകാരം കൊടുത്തില്ലെന്ന് ആരോപണം ഉയര്‍ന്നു. ഇതോടെ ജൂറി അംഗങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഒടുവില്‍ എന്ത് കൊണ്ട് മമ്മൂട്ടിയ്ക്ക് കൊടുത്തില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി ജൂറി രാഹുല്‍ റാവൈല്‍ എത്തി. ഇതിനും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പൊങ്കാല ഇട്ടു. ഇപ്പോള്‍ അതെല്ലാം അപ്രത്യക്ഷിതമായിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമരം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം കിട്ടുമെന്ന് എല്ലാവരും കരുതി. അച്ഛനും മകളും തമ്മിലുള്ള ആത്മാര്‍ത്ഥ സ്‌നേഹത്തെ കുറിച്ച് പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷക മനസിലുണ്ട്. ആ കുറവ് പരിഹരിക്കാനെന്നവണ്ണം എത്തിയ സിനിമയാണ് പേരന്‍പ്. ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത പേരന്‍പ് പല പ്രമുഖ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം വമ്പന്‍ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടു.

പേരന്‍പിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയ്ക്ക് എന്തായാലും പുരസ്‌കാരം കിട്ടുമെന്നായിരുന്നു ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപനം നടന്നതോടെ സകല പ്രതീക്ഷകളും കാറ്റില്‍ പറന്നു. ഇതോടെ ജൂറിയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടിയുടെ പേര് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ നല്‍കിയ മറുപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.

ഇതോടെ എന്ത് കൊണ്ട് മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടിയില്ലാ എന്ന് വ്യക്തമാക്കി മമ്മൂട്ടിയ്ക്ക് അയച്ച സന്ദേശം രാഹുല്‍ റാവൈല്‍ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടി ആരാധകരുടെ രോഷം തനിക്ക് നേരെ വന്നതോടെയാണ് പോസ്റ്റിടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സന്ദേശത്തിന് മമ്മൂട്ടി മറുപടി അയച്ചതായും രാഹുല്‍ റാവൈല്‍ വക്തമാക്കിയിരുന്നു.

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ അറിവില്ലെന്നും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമ ചോദക്കുന്നതായും മമ്മൂട്ടി പറഞ്ഞതായി റാവൈല്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. രണ്ട് പോസ്റ്റുകള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് നടന്നത്. പഴയ പല പോസ്റ്റുകള്‍ കുത്തിപൊക്കി ആയിരക്കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരുന്നത്. മമ്മൂട്ടി ആരാധകരുടെ മാത്രമല്ല ഇതിനിടെ മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലും യുദ്ധമുണ്ടായി.

കഴിഞ്ഞ വര്‍ഷം പുരസ്‌കാര വിതരണത്തിന്റെ പേരിലായിരുന്നു വലിയ വിവദങ്ങള്‍ തലപൊക്കിയത്. രാഷ്ട്രപ്രതി തിരഞ്ഞെടുത്ത ചില ജേതാക്കള്‍ക്ക് മാത്രം അവാര്‍ഡ് വിതരണം ചെയ്യുകയുള്ളു എന്ന് പറഞ്ഞതായിരുന്നു പ്രതിഷേധത്തിന് കാരണം. ഇതോടെ മലയാളത്തില്‍ നിന്നടക്കം ഫഹദ് ഫാസില്‍, പാര്‍വ്വതി തുടങ്ങിയ നടിമാരെല്ലാം ഇറങ്ങി പോന്നിരുന്നു. നേരിട്ട് അവാര്‍ഡ് വാങ്ങാത്തവര്‍ക്ക് പോസ്റ്റല്‍ വഴി വീട്ടിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു.

ലാലു അങ്കിള്‍... മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ തുള്ളിച്ചാടി താരുപുത്രി കീര്‍ത്തി സുരേഷ്

English summary
Rahul Rawail Deleted Post About Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more