»   » മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് റായി ലക്ഷ്മി, ചിത്രങ്ങള്‍ വൈറല്‍!

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് റായി ലക്ഷ്മി, ചിത്രങ്ങള്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam
റായ് ലക്ഷ്മിയുടെ ചിത്രം പകർത്തിയത് മമ്മൂക്ക | filmibeat Malayalam

കൈനിറയെ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായ കുറേയെറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സേതുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം അടുത്തിടെയാണ് തുടങ്ങിയത്. ഷംന കാസിമും അനു സിത്താരയും റായ് ലക്ഷ്മിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഓണത്തിന് സിനിമ തിയേറ്ററുകളിലേക്കെത്താനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സേതു ആദ്യമായൊരുക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

കീര്‍ത്തിയെ നായികയാക്കിയ പ്രിയദര്‍ശന്‍ കല്യാണിയെ അവഗണിച്ചതിന് പിന്നിലെ കാരണം ഇതാണ്!

Mammootty: പരോളെത്തിയില്ല, അതിനും മുന്നേ അങ്കിളിന്‍റെ പോസ്റ്റര്‍, വിശ്രമം തരില്ലേയെന്ന് ആരാധകര്‍!


ഹരി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നാടന്‍ കഥാപാത്രമായി എത്തുകയാണ് താരം. കൃഷ്ണപുരം എന്ന ഗ്രമാത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നതെന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.ഈ ചിത്രത്തിലൂടെ റായി ലക്ഷ്മി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. മെഗാസ്റ്റാറിനൊപ്പം നേരത്തെയും താരം അഭിനയിച്ചിരുന്നു.


Rai Lakshmi

കുട്ടനാടന്‍ ബ്ലോഗിന്‍രെ ലൊക്കേഷനിലെത്തിയ കാര്യത്തെക്കുറിച്ച് റായി ലക്ഷ്മി തന്നെയാണ് അറിയിച്ചിട്ടുള്ളത്. പരുന്ത്, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം റായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായാണ് താരം എത്തുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.

English summary
Rai Lakshmi joins in Kuttanadan Blog, photos getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X