സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതിനിടയില്‍ റായി ലക്ഷ്മിക്ക് പരിക്ക്.. ഭയന്നു പോയെന്ന് താരം!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റായി ലക്ഷ്മി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി സിനിമയില്‍ തിളങ്ങി നിന്ന താരം അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെയാണ് ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് താരം ഇപ്പോള്‍.
പൊതുവെ അഭിനേത്രികള്‍ ആക്ഷന്‍ രംഗങ്ങളോട് മുഖം തിരിക്കാറുണ്ട്. എന്നാല്‍ സാഹസികപ്രിയയാണ് താനെന്ന് നേരത്തെ തന്നെ ലക്ഷ്മി റായി വ്യക്തമാക്കിയിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍് പരിക്കേറ്റ കാര്യത്തെക്കുറിച്ച് ലക്ഷ്മി തന്നെയാണ് ആരാധകരെ അറിയിച്ചത്. പരിക്കിന്റെ ചിത്രവും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഷൂട്ടിങ്ങിനിടയില്‍ പരിക്ക്
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ റായി ലക്ഷ്മിക്ക് പരിക്കേറ്റു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ താരത്തിന്റെ ആരാധകര്‍ പരിഭ്രാന്തിയിലായി. പിന്നീട് വിശദീകരണവുമായി ലക്ഷ്മി രംഗത്തെത്തുകയായിരുന്നു.

സംഘട്ടന രംഗങ്ങളോട് പ്രത്യേക താല്‍പര്യം
അഭിനേത്രികളില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ആക്ഷന്‍ രംഗങ്ങളോട് താല്‍പര്യം ഉള്ളൂ. താന്‍ ഒരു സാഹസികപ്രിയയാണെന്ന് റായി ലക്ഷ്മി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മടി കൂടാതെ ചെയ്യും
ഗ്ലാമര്‍ വേഷങ്ങളുമായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ത്തന്നെ ആക്ഷന്‍ വേഷങ്ങളും ചെയ്യാറുള്ളഅഭിനേത്രിയാണ് റായി ലക്ഷ്മി. സംഘട്ടന രംഗങ്ങളോടുള്ള ഇഷ്ടം കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് താരം പറയുന്നു.

ആരാധകരെ അറിയിച്ചു
ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് റായി ലക്ഷ്മി. വിമര്‍ശകരുടെ എണ്ണവും തീരെ കുറവല്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഏറെ വിമര്‍ശിക്കപ്പെടുന്നത്. പരിക്ക് പറ്റിയ കാര്യത്തെക്കുറിച്ച് താരം തന്നെയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഫോട്ടോയും പങ്കുവെച്ചു
കൈമുട്ടിനാണ് പരിക്കേറ്റത്. ഈ ചിത്രവും റായി ലക്ഷ്മി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. പേടിക്കാനൊന്നുമില്ല. താന്‍ സുരക്ഷിതയാമെന്നും താരം കുറിച്ചിട്ടുണ്ട്. പിന്തുണച്ചും സഹതപിച്ചും ആരാധകര്‍ പോസ്റ്റിനു കീഴില്‍ കമന്റ് ചെയിട്ടുണ്ട്.

മൂര്‍ച്ചയേറിയ പരിഹാസം
പരിക്ക് പറ്റിയ കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ചിലരാവട്ടെ പോസ്റ്റിനു കീഴില്‍ രൂക്ഷ വിമര്‍ശനവും പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











