ദിലീപിനും കാവ്യ മാധവനും കുഞ്ഞതിഥിയുടെ പേരില്‍ ആശംസയോ? രൂക്ഷ വിമര്‍ശനമുന്നയിച്ച് താരങ്ങള്‍! കാണൂ!

വിജയദശമി ദിനത്തിലായിരുന്നു ദിലീപിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കാവ്യ മാധവന്‍ പ്രസവിച്ചുവെന്നും മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനിയത്തി എത്തിയെന്നുമുള്ള സന്തോഷം പങ്കുവെച്ചത് ദിലീപായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം കുറിച്ചിരുന്നു. ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ ശരിക്കും ആഘോഷമാക്കി മാറ്റിയിരുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലെ രംഗത്തിനോടൊപ്പം ചേര്‍ത്തുള്ള വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായി മാറിയത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും താരപിതാവ് ഇതേക്കുറിച്ച് വ്യക്തമാക്കിയതോടെയാണ് സ്ഥിരീകരണമായത്.

പിറന്നാള്‍ ദിനത്തിലായിരുന്നു താരം ബേബി ഷവര്‍ പാര്‍ട്ടിയും ആഘോഷിച്ചത്. വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മീനാക്ഷിയും കാവ്യയും ശക്തമായ പിന്തുണയുമായി ദിലീപിനൊപ്പമുണ്ടായിരുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടര്‍ന്നിരുന്ന താരകുടുംബമായിരുന്നു. മകളുടെ ആവശ്യപ്രകാരമാണ് ഈ വിവാഹമെന്നും തന്റേ പേരില്‍ ബലിയാടായ കാവ്യെയായാണ് വിവാഹം ചെയ്യുന്നതെന്നും അവസാന നിമിഷമാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയും കാവ്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള ഗോസിപ്പുകളായിരുന്നു ആ സമയത്ത് പ്രചരിച്ചിരുന്നത്. അമേരിക്കയിലേക്ക് പോയപ്പോള്‍ താരപുത്രിയെ കൊണ്ടുപോയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കുടുംബസമേതം ചിരിച്ചുല്ലസിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ദിലീപ് മറുപടി നല്‍കിയത്.

Kavya Madhavan

കുഞ്ഞതിഥിയുടെ വരവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഇത്തരത്തിലൊരു ആശംസയുടെ ആവശ്യമില്ലെന്നും ഇത് ശരിക്കും ഞെട്ടിക്കുന്നുവെന്നുമുള്ള വിമര്‍ശനവുമായാണ് തെന്നിന്ത്യന്‍ താരങ്ങളായ റായ് ലക്ഷ്മിയും തപ്‌സി പന്നുവും രാകുല്‍ പ്രീതും എത്തിയിട്ടുള്ളത്. താരത്തിന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണത്തെക്കുറിച്ച് പറഞ്ഞാണ് ഇവര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് താരങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X