റായ് ലക്ഷ്മിയുടെ പേരില്‍ നഗ്നവീഡിയോ
വ്യാജ വീഡിയോ,നഗ്നചിത്രങ്ങള്‍, എം.എം.എസ്...ഈയ്യിടെയായി എങ്ങും കേള്‍ക്കാനുളളത് ഇത്തരം വാര്‍ത്തകള്‍ മാത്രമാണ്. ഇപ്പോള്‍ പുലിവാലുപിടിച്ചിരിക്കുന്നത് നടി റായ് ലക്ഷ്മിയാണ്. തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു എം.എം.എസ്. ക്ലിപ്പാണ് ലക്ഷ്മിയെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.
റായ് ലക്ഷ്മിയുമായി രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ നഗ്നരംഗങ്ങളാണ് ക്ലിപ്പിലുളളത്. താനിതുവരെ വീഡിയോ ക്ലിപ്പ് കണ്ടിട്ടില്ലെന്നും തന്നോട് രൂപസാദൃശ്യമുളള പെണ്‍കുട്ടിയാണ് വീഡിയോയിലെന്ന് സുഹൃത്തുക്കളാണ് അറിയിച്ചതെന്നും നടി പറയുന്നു.

'' സിനിമയുടെ ഭാഗമെന്ന നിലയില്‍ ഇത്തരം ഗോസിപ്പുകള്‍ നേരിടേണ്ടി വരും. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഏറെ അസ്വസ്ഥയായിരുന്നു. എന്നാല്‍ ചില നടിമാരുടെ യഥാര്‍ത്ഥ വീഡിയോ വരെ പുറത്തായിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ ഇതൊക്കെ വെറും നിസ്സാരം.'' - റായ് ലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











