പഴശ്ശിരാജയുടെ ചിത്രീകരണം അഞ്ചാം തവണയും മുടങ്ങി

By Staff

മമ്മൂട്ടി-എംടി-ഹരിഹരന്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന പഴശിരാജയെ നിര്‍ഭാഗ്യം വിടാതെ പിന്‍തുടരുന്നു. അപകടങ്ങളും മരണങ്ങളും മൂലം നാലു തവണ ഷൂട്ടിംഗ്‌ മുടങ്ങിയതിനു ശേഷം അടുത്തിടെ ചിത്രീകരണം പുനരാരംഭിച്ചതിനു പിന്നാലെയാണ്‌ നിര്‍ഭാഗ്യം പഴശ്ശിയെ വീണ്ടും തേടിയെത്തിയത്‌.

കനത്ത വേനല്‍മഴയുടെ രൂപത്തിലാണ്‌ നിര്‍ഭാഗ്യം പഴശ്ശിയുടെ അണിയറക്കാര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്‌. എട്ടു കോടി രൂപ മുടക്കി നിര്‍മ്മിയ്‌ക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷവും മഴ മൂലം തടസ്സപ്പെട്ടിരുന്നു. ഏറെ നാള്‍ നീണ്ട കാലവര്‍ഷമാണ്‌ അന്ന്‌ ചിത്രത്തിന്‌ വിനയായത്‌.

ഇത്തവണ കനത്ത മഴയെ തുടര്‍ന്ന്‌ കണ്ണവം വനത്തില്‍ ചിത്രീകരിച്ചു കൊണ്ടിരുന്ന രംഗങ്ങള്‍ ഷൂട്ടിംഗ്‌ നിര്‍ത്തി വെയ്‌ക്കേണ്ടതായി വന്നിരിയ്‌ക്കുകയാണ്‌. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കണ്ണവത്തു നമ്പ്യാരെ തൂക്കിക്കൊല്ലുന്ന രംഗമാണ്‌ വനത്തില്‍ ചിത്രീകരിച്ചു കൊണ്ടിരുന്നത്‌. ഇതാണിപ്പോള്‍ തടസ്സപ്പെട്ടിരിയ്‌ക്കുന്നത്‌.

വേനല്‍മഴയില്‍ മൈസൂരില്‍ വനത്തിനുള്ളില്‍ പഴശ്ശിരാജയ്‌ക്കു വേണ്ടി ഒരുക്കിയിരുന്ന 50 ലക്ഷം രൂപയുടെ സെറ്റ്‌ പൂര്‍ണമായും നശിച്ചിട്ടുണ്ട്‌.

മാര്‍ച്ച്‌ ഒന്നിന്‌ മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങള്‍ ഒരുങ്ങിനില്‌ക്കെ സെറ്റിലേക്ക്‌ കുതിരകളുമായി വന്ന ലോറി മറിഞ്ഞ്‌ രണ്ടു പേര്‍ മരിച്ചതായിരുന്നു ഇതിനു മുന്പ് ഷൂട്ടിംഗ് മുടങ്ങാനുള്ള കാരണം. തമിഴ്‌താരങ്ങളായ ശരത്‌കുമാര്‍, കനിക എന്നിവരുള്‍പ്പെടുന്ന വന്‍താര നിരയുടെ ഷെഡ്യൂളും പഴശ്ശി മൂലം അവതാളത്തിലായിരിക്കുകയാണ്‌.

2008ലെ വിഷു ചിത്രമായി പ്രദര്‍ശനത്തിനെത്തിക്കണമെന്നായിരുന്നു പഴശ്ശിയുടെ ഷൂട്ടിംഗ്‌ ആരംഭിച്ച കാലത്ത്‌ അണിയറക്കാര്‍ ചിന്തിച്ചിരുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യം ഇവര്‍ക്കു മുന്നില്‍ പല രീതിയിലും തടസ്സങ്ങളായി അവതരിച്ചതോടെ ചിത്രീകരണം അന്തമായി നീളുകയാണ്‌.

ഓണത്തിന്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാമെന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തവണ ഷൂട്ടിംഗ്‌ പുനരാരംഭിച്ചിരുന്നത്‌. പുതിയ സാഹചര്യത്തില്‍ ചിത്രം ഇനിയും വൈകുമെന്നാണ്‌ സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X