മീശയില്‍ മാത്രമല്ല മുണ്ടിലും അലങ്കാരങ്ങള്‍! രാജ 2വിലെ മുണ്ടും തരംഗമാകും!
സൂപ്പര്‍ ഹിറ്റായി മാറിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ രാജ 2വിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടി കഥാപാത്രം മധുര രാജയുടെ കോസ്റ്റിയൂംസാണ് ഇപ്പോള്‍ തയാറാക്കുന്നത്. വീതിയുള്ള കരയും അതില്‍ ഡിസൈനുമായി എത്തുന്ന മുണ്ടിന്റേയും മേല്‍മുണ്ടിന്റേയും പണിപ്പുരയിലാണ് കോസ്റ്റിയൂം ഡിസൈനര്‍. ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടത്. മുണ്ടിന്റെ ചിത്രവും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിലൂടെ തരംഗമായത് ഷാജി പാപ്പന്‍ മാത്രമല്ല പാപ്പന്റെ മുണ്ടും കൂടെയാണ്. മധുര രാജയെ സ്വീകരിച്ച പ്രേക്ഷകര്‍ രാജ സ്റ്റൈല്‍ മുണ്ടും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

രാജ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെങ്കിലും പോക്കിരിരാജയുടെ തുടര്‍ച്ചയായിരിക്കില്ല ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് രാജ 2. തമിഴ് നടന്‍ ജയ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. ആദ്യ ഭാഗത്തിലും ഇവര്‍ ഒപ്പമുണ്ടായിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പോക്കിരിരാജ. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍ വിജയമായി മാറിയിരുന്നു. വൈശാഖിന്റെ പ്രഥമ സംവിധാന സംരഭമായ ചിത്രം നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപാടമാണ്.


Click it and Unblock the Notifications











