മമ്മൂട്ടിയ്ക്ക് ഭാഗ്യം കൊണ്ടുവന്ന 'രാജ'
തന്നിലെ നടനെ ഒരിക്കല്‍കൂടെ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ചത്രമാണ് വേണുവിന്റെ 'മുന്നറിയിപ്പ്'. മുന്നറിയിപ്പിന്റെ വിജയത്തിന് ശേഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓണത്തിന് തിയേറ്ററിലെത്തുന്ന 'രാജാധിരാജ'യ്ക്ക് വേണ്ടി.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുന്‍ ചിത്രങ്ങളുടെ ആവര്‍ത്തനം മാത്രമായിരിക്കും രാജാധിരാജയും എന്ന് വിമര്‍ശിച്ചവരുണ്ട്. പക്ഷെ മമ്മൂട്ടി ഫാന്‍സിന് രാജയില്‍ വിശ്വാസമുണ്ട്. അതിന് അടിസ്ഥാനപരമായ ഒരുകാണവുമുണ്ട്.

അതെ രാജയും ആവര്‍ത്തനമായിരിക്കും, വിജയങ്ങളുടെ ആവര്‍ത്തനം. നേരത്തെ മമ്മൂട്ടി രാജയായി എത്തിയ ചിത്രങ്ങളെല്ലാം ഹിറ്റാണെന്നതാണ് മമ്മൂട്ടി ഫാന്‍സിനെ ആശ്വസിപ്പിക്കുന്നത്. രാജമാണിക്യം, പഴശ്ശിരാജ, പോക്കിരിരാജ, ഇവരെല്ലാം മലയാള സിനിമയുടെ ബോക്‌സോഫീസിനെ ഇളക്കിമാറ്റി പ്രതിഷ്ടിച്ചിട്ടുണ്ട്.
സിബി കെ തോമസ് - ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയില്‍ നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധിരാജയില്‍ റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി എന്ന കഥാപാത്രത്തൊണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പോക്കിരി രാജ, രാജമാണിക്യം സ്‌റ്റൈലില്‍ തന്നെയാണ് മമ്മൂട്ടി എത്തുന്നതെന്നതും പ്രത്യേകതയുള്ളകാര്യമാണ്. റായി ലക്ഷ്മി നായികയായി എത്തുന്ന ചിത്രത്തില്‍ ശക്തിമാന്‍ എന്ന സൂപ്പര്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്നയാണ വില്ലന്‍.


Click it and Unblock the Notifications











