»   » ആദ്യ ആഴ്ചയില്‍ തന്നെ രാജറാണിക്ക് 12.2 കോടി

ആദ്യ ആഴ്ചയില്‍ തന്നെ രാജറാണിക്ക് 12.2 കോടി

Posted By:
Subscribe to Filmibeat Malayalam

തമിഴ് കളക്ഷന്‍ റെക്കോര്‍ഡുകളെ രാജറാണി തിരുത്തി കുറിക്കുമോ? പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ സിനിമയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ കിട്ടിയതായാണ് റിപ്പോര്‍ട്ട്. 12.2 കോടി രൂപയാണ് ഇറങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ രാജറാണി സ്വന്തമാക്കിയത്.

ആര്യ - നയന്‍താര താരജോഡികള്‍ക്കൊപ്പം നസ്‌റിയ നസീംമും ജയ് യും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് നവാകഗതനായ ആറ്റ്‌ലീയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ

രാജ റാണി തന്നെ രാജ

തമിഴിലെ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടക്കുമെന്ന സ്ഥിതിയിലാണ് റാജറാണി പ്രദര്‍ശനം തുടരുന്നത്.

രാജ റാണി തന്നെ രാജ

ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആര്യയാണ് ചിത്രത്തിലെ നായകന്‍

രാജ റാണി തന്നെ രാജ

സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജയ് യുടെ വിജയങ്ങല്‍ പെട്ടെന്നായിരുന്നു. സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജയ് യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രാജ റാണി തന്നെ രാജ

നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയന്‍സാണെന്ന് പറയാതെ അറിയാമല്ലോ. ഐടി പ്രൊഫഷണലായ രെഖിന എന്ന കഥാപാത്രത്തെയാണ് നയന്‍ താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രാജ റാണി തന്നെ രാജ

തമിഴില്‍ നസ്‌റിയയുടെ തുടക്കമാണ് രാജറാണി. ഇതിന് ശേഷമാണ് ധനുഷിന്റെ നായികയായി നെയ്യാണ്ടിയില്‍ വേഷമിട്ടത്. ഈ ചിത്രത്തില്‍ കീര്‍ത്തന എന്നാണ് നസ്‌റിയയുടെ കഥാപാത്രത്തിന്റെ പേര്

രാജ റാണി തന്നെ രാജ

നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ജയ് യും ആര്യയും ആദ്യമായി ഈ ചിത്രത്തിന് വേണ്ടിയാണ് ഒന്നിക്കുന്നത്

രാജ റാണി തന്നെ രാജ

സത്യരാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ജെയ്ംസ് എന്നാണ് കഥാപാത്രത്തിന്റെ പേര്‍

രാജ റാണി തന്നെ രാജ

ചിത്രത്തില്‍ ഹാസ്യത്തിന് ചുക്കാന്‍ പിടിച്ച് സന്താനവുമുണ്ട്. സാരഥി എന്ന കഥാപാത്രമായാണ് സന്താനം എത്തുന്നത്.

രാജ റാണി തന്നെ രാജ

ചിത്രത്തില്‍ഡ ഭാര്യ ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.

രാജ റാണി തന്നെ രാജ

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടിയാണ് ആര്യയും നയന്‍താരയും ആദ്യമായി ഒന്നിച്ചത്.

രാജ റാണി തന്നെ രാജ

ഇരുചിത്രത്തിലും ഒന്നിച്ചഭിനയിച്ചതോടെ ആര്യയും നയന്‍ താരയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആര്യ തന്നെ അത് തിരുത്തി.

രാജ റാണി തന്നെ രാജ

രാജറാണി എന്ന ഈ ചിത്രത്തിന് വേണ്ടി ഇറക്കിയ വിവാഹ ക്ഷണപത്രമാണ് ഇത്. എന്നാല്‍ ഗോസിപ്പിന് മാസാല ചേര്‍ക്കാനും ഈ ക്ഷണപ്പത്രം സഹായിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ.

രാജ റാണി തന്നെ രാജ

ജയ് യും നയന്‍താരയും തമ്മില്‍ പ്രണയത്തിലായിരുന്നു. സാഹചര്യങ്ങള്‍കൊണ്ടാണ് ആര്യയെ നയന്‍താരയക്ക് വിവാഹം കഴിക്കേണ്ടി വരുന്നത്.

രാജ റാണി തന്നെ രാജ

ജയ്-നയന്‍താര പോലെ ആര്യയുടെ കാമുകിയായിരുന്നു നസ്‌റിയ

രാജ റാണി തന്നെ രാജ

ആര്യയുമായുള്ള തുടക്കം തന്നെ നസ്‌റിയയ്ക്ക് രാശിയായി. ഇതോടെയാണ് ധനുഷിന്റെ നായികയായും ഭാഗ്യം തേടിയെത്തിയത്. അടുത്തത് ജീവയുടെ നായികയായാണ് നസ്‌റിയ അഭിനയിക്കുന്നത്.

രാജ റാണി തന്നെ രാജ

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലാത്ത നസ്‌റിയ രാജറാണിയില്‍ ഒരു പാട്ടിന്റെ രംഗത്ത് അല്പം ഗ്ലാമറിസം കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്.

രാജ റാണി തന്നെ രാജ

നന്‍താരയും, അര്യയും സന്താനവും സത്യരാജും ചിത്രത്തില്‍.

രാജ റാണി തന്നെ രാജ

സെപ്തംബര്‍ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. ആദ്യ ആഴ്ചയില്‍ തന്നെ പതിനഞ്ച് കോടിയോളം സ്വന്തമാക്കി.

രാജ റാണി തന്നെ രാജ

ഫോക്‌സ് സ്റ്റുഡിയോയും സംവിധായകന്‍ മുരുകദോസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ആറ്റിലിയാണ്.

English summary
Romantic-drama 'Raja Rani', a Fox Star Studios and A R Murugadoss' latest venture, has registered an opening weekend collection of Rs.12.2 crore in Tamil Nadu, the production house said a statement.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam