ഓണപ്പോരാട്ടത്തിലേക്ക് രാജാധിരാജയും ഭയ്യ ഭയ്യയും
തിയറ്ററുകളില്‍ ഓണാഘോഷത്തിന് ആവേശം പകരാന്‍ വെള്ളിയാഴ്ച രണ്ടുചിത്രങ്ങള്‍ കൂടിയെത്തുന്നു. മമ്മൂട്ടിയുടെ രാജാധിരാജ, കുഞ്ചാക്കോബോബന്‍-ബിജുമേനോന്‍ കൂട്ടുകെട്ടിലെ ഭയ്യാ ഭയ്യാഎന്നിവയാണു തിയറ്ററുകളിലെത്തുന്നത്.
മുന്നറിയിപ്പ് എന്ന ചിത്രത്തിനു ശേഷമെത്തുന്ന രാജാധിരാജയില്‍ മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മിയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു കഥയുംതിരക്കഥയുംഎഴുതുന്നത് സിബികെ തോമസ്- ഉദയ് കൃഷ്ണ ടീം ആണ്. സിദ്ദീഖ്, ജോയ്മാത്യു,ഭീമന്‍ രഘു എന്നിവര്‍ക്കപ്പം ബോളിവുഡില്‍ നിന്നുള്ള മുകേഷ് ഖന്നനയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഉണ്ണിമുകുന്ദന്‍ അതിഥി താരമായി എത്തുന്നുണ്ട്.

ഷംന കാസിമിന്റെ ഐറ്റം ഡാന്‍സുമുണ്ട്. കോമഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലറാണീ ചിത്രം. ഹൈവേയുടെ ഓരത്തുള്ള പെട്രോള്‍ പമ്പിലെ മാനേജരായ ശേഖരന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ ഭാര്യയായിട്ടാണ് റായി ലക്ഷ്മി അഭിനയിക്കുന്നത്. ലക്ഷ്മി റായി പേരുമാറ്റിയശേഷംആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
ജോണി ആന്റണി ചെറിയൊരു ഇടവേളയ്ക്കു ശേഷം ചെയ്യുന്ന ചിത്രമാണ് ഭയ്യ ഭയ്യ. ബിജുമേനോന്‍-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബെന്നി പി നായരമ്പലമാണ് കഥയും തിരക്കഥയുംഎഴുതുന്നത്. മമ്മൂട്ടിയുടെ താപ്പാനയായിരുന്നു ജോണിയുടെ തൊട്ടുമുന്‍പുള്ള ചിത്രം. ഈ ചിത്രം പരാജയപ്പെട്ടതോടെ ചെറിയൊരു ഇടവേളയാണ് ജോണിയെടുത്തത്. ഇന്നസെന്റ് ആണ് മറ്റൊരു പ്രധാനതാരം. സ്വന്തം മകനും വളര്‍ത്തുമകനും അച്ഛനും അടങ്ങുന്നകുടുംബത്തിന്റെ കഥയാണിത്.
ഈ ചിത്രങ്ങള്‍ക്കു പിന്നാലെ പൃഥ്വിയുടെ സപ്തമശ്രീ തസ്‌കര, ദിലീപിന്റെ വില്ലാളിവീരന്‍, ഫഹദിന്റെ മണിരത്‌നം എന്നിവ റിലീസ്‌ചെയ്യും. ഓണത്തിലെ ആദ്യചിത്രമായ ലാലിന്റെ പെരുച്ചാഴി കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തു.


Click it and Unblock the Notifications











