twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചോദിക്കുന്നു, ഇവര്‍ക്കല്ലേ ഇവിടെ മാറ്റം കൊണ്ടുവരാന്‍ കഴിയൂ

    By Aswathi
    |

    മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് ഇന്ത്യ മുഴുവന്‍ പടരുകയാണ്. സെലിബ്രേറ്റികള്‍ മാത്രമല്ല സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ സാധാരണക്കാരായ ജനങ്ങള്‍ വരെ മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ചിരിക്കുകയാണ്. വെല്ലുവിളി സ്വീകരിച്ചവരെയൊക്കെ മമ്മൂട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

    തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ വെല്ലുവിളി സ്വീകരിച്ചതിന് മമ്മൂട്ടി അദ്ദേഹത്തോട് ഫേസ്ബുക്ക് പോസ്റ്റ് വഴി നന്ദി പറഞ്ഞിരുന്നു. ഇപ്പോള്‍ രാജഗിരി കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

    my-tree-challenge

    രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഒടുവില്‍ മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്. വെല്ലുവിളിയുടെ ഭാഗമായി 40 ചെടികള്‍ ഇവര്‍ നട്ടു.

    ഐഐടി മദ്രാസ്, ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ് തൃശ്ശൂര്‍, കോളേജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം, ടി കെ എം കൊല്ലം, ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, എസ് സി എം എസ്, സെന്റ് ഗിറ്റ്‌സ് കോട്ടയം, അമല്‍ ജ്യോതി കാഞ്ഞിരപ്പള്ളി, മോഡല്‍ എന്‍ജിനിയറിങ് കോളേജ് എറണാകുളം, ആദി ശങ്കര കോളേജ്, എന്‍ ഐ ടി കാലിക്കറ്റ് എന്നീ കോളേജുകളെയാണ് രാജഗിരി വെല്ലുവിളിച്ചിരിക്കുന്നത്.

    വിദ്യാര്‍ത്ഥികള്‍ ചെടി നടുന്ന ചിത്രത്തിന്റെ വീഡിയോയ്‌ക്കൊപ്പം മമ്മൂട്ടിയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 'ഈ കുട്ടികളെയല്ലേ നാം പ്രോത്സാഹിപ്പിക്കേണ്ടത്, ഇവര്‍ക്കല്ലേ ഇവിടെ മാറ്റം കൊണ്ടുവരാന്‍ കഴിയുക' എന്ന് ചോദിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്‌.

    English summary
    Rajagiri Engineering College Students Joined with My Tree Challenge, they planted 40 tree saplings in and around the campus of Rajagiri School of Engineering and Technology.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X