»   » ബാഹുബലിയുടെ ആദ്യഭാഗത്ത് പറ്റിയ ഒരു വലിയ തെറ്റ്; രാജമൗലി വെളിപ്പെടുത്തുന്നു

ബാഹുബലിയുടെ ആദ്യഭാഗത്ത് പറ്റിയ ഒരു വലിയ തെറ്റ്; രാജമൗലി വെളിപ്പെടുത്തുന്നു

By: Rohini
Subscribe to Filmibeat Malayalam

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഈ ചോദ്യം ബാഹുബലി എന്ന ചിത്രം കണ്ട ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനുള്ള ഉത്തരം കിട്ടണമെങ്കില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യണം.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സോണി വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്


ബാഹുബലിലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ പറ്റിയ വലിയൊരു തെറ്റിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞു.


അതിഥി താരങ്ങളുണ്ടാവുമോ?

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അതിഥി താരങ്ങള്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു എസ് എസ് രാജമൗലി. ഒന്നാം ഭാഗത്തില്‍ ഒരു അതിഥി താരമായി രാജമൗലി തന്നെ എത്തിയിരുന്നു.


അതെന്റെ തെറ്റ്

ബാഹുബലിയുടെ ഒന്നാം ഭാഗത്ത് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് ആ അതിഥി വേഷം എന്ന് രാജമൗലി പറയുന്നു. തീര്‍ച്ചയായും രണ്ടാം ഭാഗത്ത് അതാവര്‍ത്തിക്കില്ല എന്നും രാജമൗലി വ്യക്തമാക്കി


ഏതായിരുന്നു രംഗം

ബാഹുബലിയും ഭല്ലാല ദേവയും ഒറ്റുകാരനെ പിടിയ്ക്കാന്‍ വേണ്ടി മദ്യഷാപ്പില്‍ എത്തുന്ന രംഗം. അവിടെയുള്ള മദ്യവില്‍പനക്കാരനായിട്ടാണ് എസ് എസ് രാജമൗലി ബാഹുലിയില്‍ എത്തിയത്.


ബാഹുബലി ടു

ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിശേഷങ്ങളറിയാന്‍ ഈ വീഡിയോ കാണൂ...

പ്രഭാസിന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Rajamouli Accepts Mistake in Baahubali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam